Do you know?

കുന്നംകുളവും ആചാരങ്ങളും
യെറുശലേമിനെ പര്‍വ്വതങ്ങള്കൊഎണ്ടു മറച്ച് യഹോവ സംരക്ഷിക്കുന്നതുപോലെ കുന്നംകുളത്തേയും സംരക്ഷിക്കുന്നു. യഹൂദപട്ടണമായ യെറുശലേമില് അവര് തങ്ങളുടെ വിശ്വാസങ്ങള്‍ തലമുറകളിലേക്ക് പകര്ന്നു കൊടുക്കുന്നതിനു വേണ്ടി ചില ആചാരങ്ങള്‍ നടത്തിയിരുന്നു. അതുപോലെ കുന്നംകുളം നിവാസികളും തങ്ങളുടെ വിശ്വാസങ്ങള് തലമുറകളിലേക്ക് പകര്ന്നു കൊടുക്കുന്നതിനു വേണ്ടി ചില ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നു.

യഹൂദ റബ്ബിമാര്‍ പ്രത്യേക ദിവസങ്ങളില്‍ കുട്ടികളെ ഒരുമിച്ച് കൂട്ടുമായിരുന്നു. അന്നേ ദിവസം അവരുടെ റബ്ബി എഴുന്നേറ്റ് എല്ലാ കുട്ടികളേയും കയ്യില്‍ കയ്പുനീര് ഒഴിച്ചുകൊടുത്ത് അത് കുടിക്കാന്‍ ആവശ്യപ്പെടും. പിന്നീട് ഉപ്പുവെള്ളവും അവസാനം തേനും ഒഴിച്ചു കൊടുക്കുന്നു. അതിനു ശേഷം ഇസ്രയേല് മക്കള്ക്ക് മിസ്രയേമില്‍ ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നതിന് കയ്പുനീരും, മിസ്രേമ്യരുടെ പീഠനം സഹിക്കാതെ കരയുമ്പോള്‍ കണ്ണൂനീര്‍ തുടയ്ക്കാന്‍ കഴിയാതെ അത് വായിലേക്ക് ഒഴുകിയിറങ്ങിയ ദുഃഖകരമായ സംഭവത്തെ ഓര്പ്പിക്കുന്നതിന് ഉപ്പുവെള്ളവും, മോശയുടെ നേതൃത്വത്തില്‍ തേനും പാലും ഒഴുകുന്ന കനാന് നാട്ടിലേക്ക് ദൈവം കൊണ്ടുവന്നതിനാണ് തേനെന്നുള്ള വിവരങ്ങള്‍ വിവരിച്ചു കൊടുത്തിരുന്നു.

അപ്രകാരം ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോള്‍ അത് എന്തിനാണെന്നും മാതാപിതാക്കള്‍ പിന്തലമുറയ്ക്ക് പറഞ്ഞുകൊടുക്കണമെന്നും കുന്നംകുളത്തെ ക്രിസ്ത്യാനികള് നിശ്ചയിച്ചിരുന്നു.
1.    പുട്ട് (പൂട്ട്)
    പള്ളി പെരുന്നാളിന്റെ സന്ധ്യാ നമസ്ക്കാരം കഴിഞ്ഞ് വന്ന് ഭക്ഷണം കഴിച്ച ശേഷം ഈ പലഹാരം കഴിക്കണം. പുട്ടിന്റെ അടക്ക് പോലെ തുടര്ച്ചയായി ഞങ്ങള്‍ ഈ പെരുന്നാള്‍ ആഘോഷിച്ചുകൊള്ളാം എന്നാണ് ഇതുകൊണ്ട് അര്ത്ഥമാക്കുന്നത്.
2.    പാച്ചോറ്
    പഴയകാലങ്ങളില്‍ വിവാഹസദ്യയില്‍ ആദ്യം പാച്ചോറും ഇളനീരും (ജീരകമിട്ട് ചക്കര ഉരുക്കിയത്) ആണ് വിളമ്പിയിരുന്നത്. അറിവിന്റേയും ശക്തിയുടേയും റൂഹായെ പ്രാപിക്കുക എന്നര്ത്ഥമാക്കുന്നു. മാമോദീസ, കല്ല്യാണം, ദനഹാ പെരുന്നാള്‍, അതുപോലെ ശിഷ്യന്മാര് റൂഹായെ പ്രാപിച്ച ദിവസമായ പെന്തിക്കോസ്തി പെരുന്നാളിനും ഈ പലഹാരം ഉണ്ടാക്കി കഴിക്കണം.
3.    വെള്ളപ്പം
    കര്ത്താവിന്റെ ജനനപ്പെരുന്നാളിന് ഉണ്ടാക്കേണ്ട പലഹാരം. നാം പ്രകാശത്തിന്റെ മക്കളാണെന്ന് സൂചിപ്പിക്കുന്നു.
4.    കള്ളപ്പം
    വലിയ നോമ്പിന്റെ തലേദിവസം (പേത്രത്തോ) കള്ള് ഒഴിച്ച് ഈ പലഹാരം ഉണ്ടാക്കണം. നോമ്പ് വീടുന്നതു വരെ കള്ള് പോലുള്ള ലഹരി പദാര്ത്ഥങ്ങള് ഉപയോഗിക്കരുതെന്ന് ഓര്മ്മിപ്പിക്കുന്നതിനായി ഇങ്ങനെ ചെയ്യുന്നു.
5.    ഇണ്ടേറി
    അമ്പതു നോമ്പിന്റെ പകുതിനോമ്പ് ദിവസം ബുധനാഴ്ച ഉണ്ടാക്കേണ്ട പലഹാരം. ആദാമിനെ കബറടക്കിയ സ്ഥലത്താണ് കര്ത്താവിന്റെ കുരിശ് നാട്ടിയതെന്നും കര്ത്താവിന്റെ ശരീരത്തില്‍ നിന്നും രക്തം താഴേക്ക് ഒഴുകിയപ്പോള്‍ കുരിശിനടിയിലുണ്ടായിരുന്ന പാറ നടുപിളര്ന്ന് രക്തവും വെള്ളവും ആദാമിന്റെ വായിലേക്ക് ഇറ്റിറ്റുവീണുവെന്നുമുള്ള വിശ്വാസത്തില് നിന്നുമാണ് ഇത് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് പാറ പോലുള്ള ഇണ്ടേറി ഉണ്ടാക്കി മുറിക്കാതെ നടുപിളര്ത്തി കഴിക്കണം.
6.    കൊഴുക്കട്ട
    വലിയ നോമ്പിലെ നാല്പത്തൊന്നാം (ശനിയാഴ്ച) ഉണ്ടാക്കേണ്ട പലഹാരം. അമ്പതു നോമ്പിന്റെ ആദ്യ നാല്പത് ദിവസം കര്ത്താ്വ് നോമ്പ് നോറ്റതിനേയും പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തേയും ഓര്ത്ത്  നമ്മള്‍ നോമ്പ് അനുഷ്ഠിക്കുന്നു. കര്ത്താവ് നാല്പത് ദിവസം നോമ്പ് നോറ്റ് വീടിയതുപോലെ നാമും നാല്പത് ദിവസം നോമ്പ് നോറ്റ് വിടണം. എന്നാല് പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്ത്ത് നമ്മള് നോമ്പ് അനുഷ്ഠിക്കുന്നതു കൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍ നാളികേരത്തോടൊപ്പം തെങ്ങിന് ചക്കരയോ പനംചക്കരയോ ചേര്ക്കുന്നു. ചക്കര കള്ളില് നിന്നാണല്ലോ ഉണ്ടാക്കുന്നത്. കൊഴു എന്നാല് മഴു എന്നര്ത്ഥം. ഭൂമിയെ കൊഴു പിളര്ന്ന് ചിതറിക്കുന്നതുപോലെ പാതാള വാതുക്കല്‍ നോമ്പിനെ മുറിയ്ക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് കൊഴുക്കട്ട എന്ന പേര് ഈ പേര് പലഹാരത്തിന് ഉണ്ടായത്.
7.    പീച്ചിപ്പൊടി
    വലിയ നോമ്പിലെ നാല്പതാം ദിവസം ഉണ്ടാക്കേണ്ട പലഹാരം. നാല്പതാം ദിവസത്തെ കാണിക്കുവാന്‍ ‍നാല് വിരല്‍ ഉപയോഗിച്ച് ഉണ്ടാക്കണം.
8.    ഒൌലോസ്പ്പൊടി
    വലിയ നോമ്പ് വീടുന്ന ദിവസം ഉണ്ടാക്കേണ്ട പലഹാരം. അരിപൊടിച്ചതും ചിരകിയ തേങ്ങയും നല്ലപോലെ യോചിപ്പിച്ച് ഉരുളിയിലിട്ട് അടുപ്പിനടുത്ത് ചൂട് സഹിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇരുന്ന് എടതടവില്ലാതെ ഇളക്കിയാലെ അടിയില് പിടിക്കാതെ അവിലോസ് പൊടി തയ്യാറാവുകയുള്ളു. അത് കഠിനവും നിരന്തരവുമായ പ്രവര്ത്തിയാണ്. അതുപോലെ നിരന്തരമായ പ്രാര്ത്ഥനകൊണ്ടും കഠിന ഉപവാസം കൊണ്ടും കര്ത്താവ് പിശാചിനെ ജയിച്ചതുപോലെ നമ്മള്ക്കും പിശാചിനെ ജയിക്കുവാന് സാധിച്ചതിനെ സൂചിപ്പിക്കുന്നു.

അതുപോലെ ആരാധനാക്രമങ്ങളിലും കുന്നംകുളത്തിന്റേതായ തനതായ രീതികള്‍ നിലനിന്നിരുന്നു. സഭയുടെ വിശ്വാസത്തില് നിന്ന് ഒട്ടും തന്നെ വ്യതിചലിക്കാതെ ഇവിടുത്തുകാരായ വിശ്വാസികളാല്‍ എഴുതപ്പെട്ട പ്രാര്ത്ഥനകളായിരുന്നു അത്.

അക്ഷര രത്ന പ്രകാശിക പ്രസ്സ് (എ.ആര്.പി.)

കുന്നംകുളത്ത് പുലിക്കോട്ടില്‍ ഇട്ടൂപ്പ് 19ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ആരംഭിച്ച പ്രസ്സ്. തെക്കെ അങ്ങാടി സെന്റ് മത്യാസ് പള്ളിയുടെ തെക്കുവശത്തായി സ്ഥിതിചെയ്തിരുന്നു. നിരവധി പുസ്തകങ്ങള്‍ ഇവിടെ നിന്നും പ്രകാശനം ചെയ്തിട്ടുണ്ട്. എഴുത്തുച്ഛന്റെ കിളിപ്പാട്ടു കൃതികള്‍, എ.ആര്‍.പി. നിഘണ്ടു എന്നിവ അവയില്‍ മികച്ചു നില്ക്കുന്നു. ആത്മപോഷിണി, കഥാമാലിക എന്നീ മാസികകളും സഭാകാഹളം എന്ന പത്രവും ഇവിടെ നിന്നും പ്രസിദ്ധീകരിച്ചിരുന്നു. മലങ്കരസഭയുടെ കുര്ബാനകളും തക്സ, ഹാശാ പ്രുമിയോന്‍, ആനീദാ, ആണ്ടുതക്സ എന്നിവയുടെ മലായാളം വിവര്ത്തനങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചത് ഇവിടെ നിന്നാണ്. തിരുവിതാംകൂറില്‍ സാര്‍ സി.പി. രാമസ്വാമി മലയാള മനോരമ നിരോധിച്ച സമയത്ത് പത്രം ഈ പ്രസ്സില്‍ നിന്നുമാണ് അച്ചടിച്ച് വിതരണം ചെയ്തത്.

അരക്കുര്ബാന

1836 ലെ  മാവേലിക്കര സുന്നഹദോസിനു ശേഷം നവീകരണത്തില് ഉറച്ചു നിന്ന ഒരു വിഭാഗം മലങ്കരസഭയില് നിന്നും പിരിഞ്ഞു പോയി. എന്നാല് പിരിഞ്ഞു പോകാന് തയ്യാറാകാതെ നിന്ന ഒരു ചെറിയ വിഭാഗം പാലക്കുന്നത്ത് അബ്രഹാം മല്പാന്റെ നേതൃത്വത്തില് വി. കൂര്ബാനയിലെ ചില ഭാഗങ്ങള് വെട്ടിച്ചുരുക്കി കുര്ബാന അനുഷ്ഠിച്ചു. ഇത്തരത്തില് വെട്ടിമാറ്റപ്പെട്ട കുര്ബാന അരക്കുര്ബാന എന്ന പേരില് അറിയപ്പെടുന്നു.

ആര്ത്താറ്റ് പള്ളിപ്പാട്ട്

മാര്ത്തോമശ്ലീഹ സ്ഥാപിച്ച മലങ്കരസഭയുടെ തലപ്പള്ളിയെന്ന് അവകാശപ്പെടാവുന്ന ആര്ത്താറ്റ് ദേവാലയം 1789 ല്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അഗ്നിക്കിരയാക്കി. തുടര്ന്നുണ്ടായ റോമഅധിനിവേശത്തിനെ തുടര്ന്ന് പള്ളി വര്ഷങ്ങളോളം പൂട്ടിക്കിടന്നു. അഗ്നിയില്‍ മേല്ക്കൂര നശിച്ചതിനാല്‍ മഴയും വെയിലുമേറ്റ് ദേവാലയം നശിക്കുന്നത് വേദനയോടെ നോക്കിക്കാണാനെ കുന്നംകുളം നസ്രാണികള്ക്കാളയുള്ളു. പിന്നീട് പുലിക്കോട്ടില് ഇട്ടൂപ്പ് മല്പാന്റെ അപേക്ഷയിന്മേല്‍ ശ്രീ. ശക്തന്‍ തമ്പുരാന്‍ പള്ളിയില്‍ എഴുന്നെള്ളി നറുക്കെടുപ്പിലൂടെ പള്ളി സുറിയാനി ക്രിസ്ത്യാനികള്ക്ക്ല നല്കുകയുമാണുണ്ടായത്. ഈ സംഭവങ്ങളെ ആസ്പദമാക്കി പനക്കല്‍ ഇക്കാക്കു കുരിയപ്പന്‍ 1829 ല്‍ രചിച്ച കൃതിയാണ് ആര്ത്താറ്റ് പള്ളിപ്പാട്ട്. നടന്ന സംഭവങ്ങളുടെ ദൃക്സാക്ഷിയായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ അതിന്റെ ചരിത്രമൂല്യം വലുതാണ്. അഡ്വ. പി.സി. മാത്യു നഷ്ടപ്പെട്ടു പോകാമായിരുന്ന ഇത് കണ്ടെത്തി വ്യാഖ്യാന സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

72 പദവികള്‍‍

എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ഒന്നാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് വീരരാഘവ ചക്രവര്ത്തി വിദേശവാണിജ്യത്തിനു സഹായകമായി കൊടുങ്ങല്ലൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ തുറുമുഖങ്ങളും തുറുമുഖപട്ടണങ്ങളും നിര്മ്മിച്ചതിന് അംഗീകാരമായി ഇരവിക്കൊത്തന്‍ എന്ന ക്രൈസ്തവ നേതാവിന് നല്കിയ ചെപ്പേടിലാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്ക്ക് 72 പദവികള്‍ നല്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. സുറിയാനി ക്രിസ്ത്യാനികള്ക്ക്് രാജ്യത്ത് ലഭിച്ചിരുന്ന അംഗീകാരവും ബഹുമതികളും എത്രമാത്രം വലുതായിരുന്നു എന്നു വ്യക്തമാക്കുന്നതാണ്. ഈ പദവികള്‍.
1. അടിമ, 2. അന്മൂലം, 3. അറപ്പുര,  4.  ആനമേല്‍ നീര്മണ്ണ്, 5. ആര്പ്പ്, 6 ആലവട്ടം, 7. ഇട്ടപടി, 8. ഉച്ചിപ്പൂവ്,  9.  ഇടംപിരി ശംഖ്,  10. കച്ച,  11.  കച്ചപ്പുറം,  12.  കനകമുടി,  13.  കാല്ച്ചിലമ്പ്,  14.  കുതിരിസവാരി,  15.  കുഴല്,   16.  കൈത്തള,  17.  കൊടി,  18.  ചണ്ണമേല്ക്കട്ടി, 19. ചെങ്കൊമ്പ്,  20.  ചൊല്ലി,  21.  തകില് 22.  തണ്ട്,  23.  തഴ.   24.  തീണ്ടലക്കറ്റല്‍,  25.  തൂക്കുമന്ന്വം,  26.  തൊങ്ങല്,  27.  തോള് വള,  28.  നഗരതോരണം,  29.  നടയും നടത്തും,  30.  നന്താവിളക്ക്.   31.  നാങ്കുടി  പരിഷ്ക്കുടുമ,  32.  നായാട്ടുഭോഗം,  33.  നാല്‍ വായ്ക്കുരവ,   34.  നെടിയകുട,   35.  നെട്ടൂര്പ്പെട്ടി,  36.  നെറ്റിപ്പട്ടം,   37.  നേര്‍ വാള്‍,   38.  പകല്‍ വിളക്ക്,  39.  പഞ്ചവട്ടം,   40.  പഞ്ചവര്ണക്കുട,  41.  പഞ്ചവാദ്യം,  42.  പട്ടുമുണ്ട്.  43.  പട്ടുചട്ട,   4.4.  പട്ടുറൂമാല്‍,  45.  പണിപ്പുടവ,  46.  പതക്കം,  47.  പന്തല്‍ വിതാനം,  48.  പരവതാനി,  49.  പതിനേഴ് പരിഷയ്ക്കുടമ,   50.  പല്ലക്ക്,  51.  പാവാട,  52.  മണക്കോലം,  53.  മദ്ദളം,  54.  മുടികീഴാഭരണം,  55. മുന്കൈ,  56.  മുന്കൈയില് പതക്കം,  57.  മുന്ചൊല്ല്,  58.  മുന്മൂലം,  59.  മുരച്,  60.  മെതിയടി,  61.  രാജഭോഗം,   62.  രാജസമക്ഷം ഇരിപ്പ്,  63.  വലംപിരി ശംഖ്,  64.  വിരിപന്തല്,  65. വീണ,  66.  വീരമദ്ദളം,  67.  വീരശൃംഖല,  68.  വീരത്തണ്ട്,  69.  വീരവാദ്യം,  70.  വെഞ്ചാമരം,  71.  ശംഖ്,  72.  ഹസ്തകടകം.

കേംബ്രിഡ്ജ് ബൈബിള്

ബംഗാള്‍ ചാപ്ലേനും, കല്ക്കത്തായില്‍ ഫോര്ട്ട് വില്യം കോളേജിലെ വൈസ്പ്രിന്സിപ്പാളും ആയിരുന്നു റവ. ഡോ. ക്ലോഡിയസ് ബുക്കാനന്‍. 1805 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്ശനം. ഇദ്ദേഹത്തിന് ഡോക്ടറേറ്റ് പദവി ലഭിച്ചതിനാലാണ് ഡോക്ടര്‍ എന്ന അഭിസംബോധന ചേര്ക്കുന്നത്. ഇദ്ദേഹം വലിയ മാര്‍ ദിവന്നാസിയോസ് തിരുമേനിയെ (ആറാം മാര്ത്തോമ) കണ്ടങ്ങാട് വെച്ച് സന്ദര്ശിച്ച അവസരത്തില്‍ മലങ്കരസഭ അമൂല്യമായി സംരക്ഷിച്ചുപോന്ന സുറിയാനി ബൈബിള്‍ വലിയ മാര്‍ ദിവന്നാസിയോസ് ഡോ. ക്ലോഡിയസ് ബുക്കാനനെ ഏല്പിച്ചു. അദ്ദേഹം അതു കേംബ്രിഡ്ജ് യൂണിവേഴ്സ്റ്റിയില് സമര്പ്പിച്ചു. ഒരു പക്ഷെ വിദേശഅധിനിവേശത്തിനിടയില്‍ നശിപ്പിക്കപ്പെടാമായിരുന്ന ബൈബിള് ഇന്നും അവിടെ ഭദ്രമായി സംരക്ഷിച്ചു വരുന്നു.

കൊടലന്‍ വാറു

തികഞ്ഞ അഭ്യാസിയും അതിലുപരി സഭാസ്നേഹിയുമായ കുന്നംകുളം സ്വദേശി. കുന്നംകുളം എ.ആര്‍.പി. പ്രസ്സിലെ ജീവനക്കാരനായിരുന്നു. വട്ടശ്ശേരില്‍ തിരുമേനിയുടെ മര്ദ്ദീന്‍ യാത്രയിലും, പ. ഗീവര്ഗീസ് ദ്വീതയന്‍ ബാവായുടെ ഹോംസ് യാത്രയിലും അംഗരക്ഷകനായിരുന്നു. യാത്രകളില്‍ തിരുമേനിക്ക് നേരെയുണ്ടാകുന്ന അപകടമുഹൂര്ത്തങ്ങളെ നേരിടുകയായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം.

കളി നന്നായാല്‍ അളിയന്‍‍

            പഴയകാലത്ത് ഓണത്തിനു ഓണത്തല്ല് നടത്തുക പതിവായിരുന്നു. അക്കാലത്തു ഓണത്തല്ലില്‍ വിദക്തരായ രണ്ടുപേര്‍ കുന്നംകുളത്ത് ഉണ്ടായിരുന്നു. ഉതുപ്പൂര, ഇട്ട്യേര എന്നിവരായിരുന്നു അവര്‍. രണ്ടുപേര്‍ക്കും എതിരാളികളെ വല്ലാതെ തല്ലിതോല്‍പിക്കുന്ന ശീലമില്ലായിരുന്നു. ഉതുപ്പൂരു കളത്തില്‍ ഇറങ്ങിയാല്‍ എതിരാളിയില്‍ നിന്നു ഒനനോ രണ്ടോ അടി വാങ്ങിക്കും പെട്ടെന്ന് എതിരാളിയുടെ തല ഉതുപ്പൂരുവിന്‍റെ കക്ഷത്തില്‍ ആയിരിക്കും. പിന്നെ കക്ഷത്തില്‍ കുടുങ്ങിയ എതിരാളിയേയും കൊണ്ടു കളത്തിന് ചുറ്റും നടന്ന് കളത്തിനു നടുവില്‍ വെച്ചു പിടിവിടും. എന്നാല്‍ ഇട്ട്യേരയുടെ പ്രകടനം അപ്രകാരമല്ല. ഒന്നോ രണ്ടോ അടി വാങ്ങിക്കഴിഞ്ഞാല്‍ പെട്ടെന്ന് എതിരാളിയുടെ കടവയറിന് ഒറ്റ തൊഴിയാണ്. അതോടെ എതിരാളിയുടെ പണികഴിഞ്ഞിരിക്കും.

ഇവരില്‍ അസൂയ മൂത്ത ചിലര്‍ ചേര്‍ന്ന് ഒരു ഓണത്തിനു തിരുവിതാംകൂറില്‍നിന്ന് ഒരു അഭ്യാസിയെ വരുത്തി. അയാള്‍ പറയവര്‍ഗത്തില്‍പ്പെട്ടവനും പേരുകേട്ട അഭ്യാസിയുമായിരുന്നു. അവനോടു തല്ലി ജയിക്കുക എളുപ്പമായിരുന്നില്ല. സൂത്രം മനസ്സിലാക്കിയ കുന്നംകുളത്തുകാര്‍ കുന്നംകുളത്തിന്‍റെ പേരു നിലനിര്‍ത്തുന്നതിനും തിരുവിതാംകൂറുകാരനായ അഭ്യാസിയെ തോല്‍പ്പിക്കുന്നതിനും തീരുമാനിച്ചു. അതിനുവേണ്ടി നല്ല ശരീരപുഷ്ടിയുള്ള പറയവര്‍ഗത്തില്‍പെട്ട ഒരാളെ തന്നെ ചേരിയിലേക്കു നിയോഗിച്ചു. എന്നാല്‍ അയാള്‍ക്കു അഭ്യാസം അറിയില്ലായിരുന്നു.

ഓണത്തിനു കൃത്യസമയത്തു തന്നെ രണ്ടുചേരിയിലും ആളുകള്‍ നിറഞ്ഞു. ഉതുപ്പൂരു, ഇട്ട്യേര എന്നിവരും അവരുടെ ശിഷ്യന്മാരും ചെറുപുഞ്ചിരിയോടുകൂടി വന്നു അവരുടെ സ്ഥാനങ്ങളില്‍ ഇരുന്നു. തിരുവിതാംകൂറുകാരനായ അഭ്യാസിയെ കണ്ടപ്പോള്‍ അയാളുടെ വര്‍ഗത്തില്‍പ്പെട്ട പലരും അയാള്‍ എന്‍റെ വകയില്‍ അളിയനാണ്. മറ്റുചിലര്‍ക്ക് അച്ഛന്‍റെ വകയില്‍ അളിയാനാണ്. മറ്റുചിലര്‍ക്ക് അമ്മവകയില്‍ അളിയനാണ് എന്നിങ്ങനെ ഇല്ലാത്ത ബന്ധങ്ങള്‍ ഉണ്ടായി. സമയമായപ്പോള്‍ ആദ്യം തിരുവിതാംകൂര്‍ അഭ്യാസി ചേരിയില്‍ ഇറങ്ങി. ഉടനെ കുന്നംകുളത്തുകാര്‍ നിയോഗിച്ച അഭ്യാസിയും ഇറങ്ങി. രണ്ടുപേരും കൈ ഇളക്കി അടുത്തു. കുന്നംകുളം അഭ്യാസി തിരുവിതാംകൂര്‍ അഭ്യാസിയുടെ കാലിന്‍റെ തള്ളവിരല്‍ നീങ്ങുന്നതുനോക്കി അടിയോടു്ടി. അടികൊണ്ട് ശരണം കെട്ട് തിരുവിതാംകൂര്‍ അഭ്യാസി കളത്തില്‍നിന്നും ഓടി രണ്ടുകിട്ടിയെങ്കിലും കുന്നംകുളത്തുകാര്‍ നിയോഗിച്ച അഭ്യാസം അറിയാത്ത ആള്‍ ജയിച്ചു. തിരുവിതാംകൂര്‍ അഭ്യാസി തോറ്റു കുളത്തില്‍ നിന്നും ഓടി എന്നു കണ്ടപ്പോള്‍ അളിയന്‍ അളിയന്‍ എന്ന് പറഞ്ഞവരെല്ലാം അയാളുമായിട്ട് തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇത് ഏതോ തെക്കുനിന്ന് വന്ന പറയനാണെന്നും അയാളെ തള്ളി പറയാന്‍ തുടങ്ങി. അന്ന് ഉണ്ടായ ഒരു ചൊല്ലാണ്. കളിനന്നായാല്‍ അളിയന്‍ അല്ലെങ്കില്‍ തെക്കുനിന്നും വന്ന പറയന്‍.

 

കോടതി

            ബ്രിട്ടീഷ് ഭരണകാലത്ത് കുന്നംകുളം താലൂക്ക് ആയിരുന്നു. അക്കാലത്ത് കോടതി കുന്നംകുളത്തു സ്ഥാപിക്കുന്നതിന് ഗവണ്‍മെന്‍റ് ആലോചിച്ചിരുന്നു. എന്നാല്‍ കുന്നംകുളത്തുകാര്‍ അതിനു അനുകൂലമായിരുന്നില്ല എന്നു മാത്രമല്ല ആ നീക്കത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്തു. അതിന് ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അടി ശിക്ഷ പരസ്യമായും രഹസ്യമായും ഉണ്ടായിരുന്നു. പരസ്യമായി മുക്കാലിയില്‍ കെട്ടി അടിക്കുക സാധാരണമായിരുന്നു. അപ്രകാരം പൂത്തട്ട എന്ന കുറ്റവാളിയെ കുന്നംകുളം നടുപ്പന്തിയില്‍ വെച്ചു മുക്കാലിയില്‍ കെട്ടി അടിക്കുകയുണ്ടായി. കോണകം മാത്രം ഉടുത്ത് മുക്കാലിയില്‍ (ബ്ലാക്ക് ബോര്‍ഡ് വെക്കുന്നതുപോലെയുള്ള സ്റ്റാന്‍റ്) കെട്ടി പൃഷ്ട്ടത്തിന്മേല്‍ ചൂരല്‍ കൊണ്ടു അടിക്കുകയായിരുന്നു പതിവ്. അത് കുറ്റിത്തിന്‍റെ കാഠിന്യം പോലെ 12 അടി വരെ പോകുമായിരുന്നു. ഇത് ചിലപ്പോള്‍ കോടതിയില്‍ മജിസ്രേട്ടിന്‍റെ നേരെ വരാന്തയില്‍ വെച്ചും അടിക്കുമായിരുന്നു. അടി ശരിയായോ എന്നു തീരുമാനിച്ചിരുന്നത് അടിയുടെ ശബ്ദം കേട്ടായിരുന്നു.

ഇപ്രകാരം പരസ്യമായി അടിക്കുന്നത് നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ എന്ന ബൈബിള്‍ വാക്യത്തിനു എതിരായതിനാലും തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ ഇപ്രകാരം അടികൊള്ളുന്നതു കാണുവാന്‍ ആഗ്രഹമില്ലാത്തതിനാലും ഇവിടെ കോടതി വേണ്ട എന്ന് തീരുമാനിക്കുകയും എതിര്‍ക്കുകയും ചെയ്തു എന്നത് ശരിയാണ്. എന്നാല്‍ മേല്‍ പറഞ്ഞ കോടതി വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവരും എതിര്‍ത്തിരുന്നു. പിന്നീട് വടക്കാഞ്ചേരിയില്‍ ജനവാസമില്ലാത്ത തലപ്പിള്ളി എന്ന കുന്നിന്‍ചെരുവില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. പിന്നീട് അടി ശിക്ഷ നിര്‍ത്തിയതിനുശേഷം കുന്നംകുളത്തു കോടതി വന്നപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല എന്നുമാത്രമല്ല അതിനുള്ള സൗകര്യവും ചെയ്തു കൊടുത്തു.


© Copy Right 2008. All Rights Reserved.