Articles

വി. ദൈവമാതാവും എട്ടുനോമ്പും

വി. ദൈവമാതാവിന്റെ ജനമദിനം അടുത്തുവരുന്ന ഈ അവസരത്തില് ഫാ. സി.സി. ചെറിയാന് എഴുതിയ ഈ ലേഖനത്തിന് പ്രസക്തിയുണ്ടെന്ന് കരുതുന്നു. മരണാണ് വിശ്വാസികളുടെ നിത്യതയിലേക്കുള്ള ജനനം. അതുകൊണ്ടാണ് സഭയിലെ പിതാക്കന്മാരുടെ മരണദിനവും നമ്മുടെ പ്രിയപ്പെട്ടവരുടെ മരണദിനവും നാം ആഘോഷിക്കുന്നത്. നമ്മുടെ കര്ത്താവിന്റെ ജനനപ്പെരുന്നാളൊഴികെ മറ്റാരുടേയും ജനനം പെരുന്നാളായി നോമ്പുനോറ്റ് സഭ ആഷോഷിക്കാറില്ല. കാരണം ദൈവപുത്രനായ കര്ത്താവിന്റെ ജനനത്തോടെ മറ്റു ഒരു ജനനത്തേയും താരതമ്യപ്പെടുത്താനാവില്ല എന്നതിനാലാണ്. എന്നാല് എട്ടുനോമ്പ് അനുഷ്ഠിക്കുന്നതിലൂടെ അങ്ങനെയൊരു സ്ഥാനം വി. മാതാവിനെ നല്കുന്ന പ്രവണത ക്രിസ്തുവിനെ തരംതാഴ്ത്താനോ അല്ലെങ്കില് മാതാവിനെ ക്രിസ്തുവിന്റെ അതുല്യസ്ഥാനത്തേക്ക് ഉയര്ത്തിക്കാണിക്കാനോ ഇടയാകുന്നുണ്ട്. പ്രത്യേകിച്ചും അക്രൈസ്തവരുടെ മുമ്പില് ക്രിസ്തുവിനെ സാക്ഷിക്കേണ്ടതിനു പകരം ക്രിസ്തുവിനേക്കാള് ഉയര്ന്ന നിലയില് ശോഭിക്കുന്ന ദേവിയായി ചിത്രീകരിക്കാന് എട്ടു നോന്പ് ഇടയാകുന്നു എന്നത് ഖേദകരമാണ്. അമ്പലനടകളിലെന്നപോലെ നടതുറന്ന ദേവീകടാക്ഷം നടത്തുന്നതിന് ആയിരക്കണക്കിന് ഹൈന്ദവര് വന്നുകൂടുന്നതിന്റെ രഹസ്യവും ഇതാണ്. മറിയം ജനിക്കുമ്പോള് കേവലം ഒരു മനുഷ്യശിശുവായിരുന്നു. എന്നാല് കര്ത്താവ് ദൈവപുത്രനായിട്ടാണ് ജനിച്ചത്. ആ ജനനവും മാതാവിന്റെ ജനനവും തള്ളില് താരതമ്യപ്പെടുത്തുന്നത് ക്രിസ്തുവിന്റെ ദൈവത്വത്തേയും മാതാവിന്റെ മനുഷ്യത്വത്തേയും നിഷേധിക്കുന്നതിന് തുല്ല്യമാണ്. ക്രിസ്തുവിനെ ദൈവമായും മറിയാമിനെ മനുഷ്യസ്ത്രീയായും അംഗീകരിക്കുന്ന യഥാര്ത്ഥ ക്രിസ്ത്യാനികള്ക്ക് ഈ പ്രവണതയ്ക്ക് കൂട്ട് നില്ക്കാന് സാധ്യമല്ല. കര്ത്താവിന്റെ അമ്മ എന്ന ബഹുമതിയാണ് സഭ മാതാവിനു നല്കുന്നത്. പരിശുദ്ധാത്മനിറവില് കര്ത്താവിനെ ഗര്ഭം ധരിക്കുവാന് കന്യകമറിയം സ്വയം സമര്പ്പിച്ചതിനാലാണ് സഭ ഭാഗ്യവതി എന്ന മറിയാമിനെ വാഴ്ത്തുന്നത്.

പുത്രനില്കൂടി മാതാവിന് മഹത്വം ലഭിക്കുന്നതിനു പകരം എട്ടുനോമ്പിലെ മാതൃഭക്തി ലഹരിയില് പുത്രന് മ്പുരാന്റെ മഹത്വം മങ്ങിപോകുന്നതിനാല് ക്രൈസ്തവസഭകള് എട്ടുനോമ്പ് ആചരണം നിരുത്സാഹപ്പെടുത്തേണ്ടതാണ്. അക്രൈസ്തവരുടെ മുമ്പാകെ യേശുക്രിസ്തുവിന്റെ മഹത്വം വെളിപ്പെടുത്തുവാന് കര്ത്തവ്യമുള്ള സഭാമക്കള് യേശുവിനെ ഒരു കുട്ടിദേവനും മാതാവിനെ ദേവതയുമായി ചിത്രീകരിക്കാന് ഇടയാകുന്നത് തികച്ചും വേദവിപരീതമാണ്. ക്രിസ്ത്യാനികളുടെ മറിയാം അമ്മയും ഹിന്തുക്കളുടെ മാരിയമ്മയും ഒന്നുതന്നെയാണെന്ന് സങ്കല്പ്പത്തിലാണ് ഹിന്ദുക്കള് ദേവീപൂജക്കെന്നപോലെ എട്ടുനോപ്പ് കാലത്തുമാത്രം ക്രൈസ്തവദേവാലയങ്ങളില് തിങ്ങിക്കൂടന്നതെന്ന് ഹിന്ദുക്കള് പറയുന്നത് ഈ ലേഖകന് നേരിട്ട് കേട്ടിട്ടുണ്ട്. അക്രൈസ്തവരെ നേടുക എന്നത് ക്രിസ്തീയ ദൌത്യമാണെങ്കിലും അവരെ മാതാവിലേക്ക് ആകര്ഷിക്കാനല്ല, ക്രിസ്തുവില് വിശ്വസിക്കുന്നവരാക്കാനാണ് നമുക്ക് ചുമതലയുള്ളത്. നേരെ മറിച്ച് ക്രിസ്തുവില് വിശ്വസിക്കുന്നവര്ക്കുപോലും ക്രിസ്തുവിനേക്കാളുമുപരി മാതാവില് ആശ്രയം തേടാന് പ്രോത്സാഹനം നല്കുകയല്ലേ എട്ടുനോമ്പു ചെയ്യുന്നത് എന്ന് തോന്നിപ്പോകുന്നു.

ഇന്ന് എട്ടുനോമ്പ് ആചരിക്കുവാന് വ്യഗ്രത കാണിക്കുന്ന ആളുകളെ വിലയിരുത്തുന്ന പക്ഷം നല്ലൊരു പങ്ക് അക്രൈസ്തവരാണെന്ന് വ്യക്തമാകും. വിശ്വാസികളില്തന്നെ എട്ടുനോമ്പ് നോല്ക്കുന്നവരില് ഭൂരിഭാഗം പേരും സഭയുടെ മറ്റു നോമ്പുകളൊന്നും ആചരിക്കാറില്ലെന്ന് സമ്മതിക്കുന്നവരാണ്. ക്രമമായി ദേവാലയത്തില് വരുന്നവരോ ആരാധനയില് സംബന്ധിക്കുന്നവരോ മറ്റു സഭയുടെ അനുഷ്ഠാനങ്ങള് നിഷ്ഠയോടെ ആചരിക്കുന്നവരോ അല്ലെന്ന് തെളിയും. ദുഃഖവെള്ളിയാഴ്ച ഭക്തന്മാരെ കണ്ടിട്ടില്ല. കര്ത്താവിനെ ക്രൂശിച്ചു കാണാന്മാത്രം ആഗ്രഹിക്കുന്ന ഒരു കൂട്ടര്. കര്ത്താവിന്റെ ഉയര്പ്പു ദിവസത്തില് അങ്ങനെയുള്ളവര് പള്ളിപരിസരത്തൊന്നും കാണുകയില്ല. എട്ടുനോമ്പ് ദിവസങ്ങളിലും കര്ത്താവിനെ കുഴിച്ചുമൂടാന് അവരെല്ലാം ഒത്തുകൂടും. മാതാവിന്റെ പേരില് ഉയര്ത്തെഴുന്നേറ്റ് ക്രിസ്തുവിന്റെ മാതാവായി മഹത്വത്തിലേക്ക് ഉയര്ത്തപ്പെട്ട ദൈവമാതാവിന്റെ യഥാര്ത്ഥ ബഹുമാനാര്ത്ഥം നടത്തപ്പെടുന്ന 15 നോമ്പ് (വാങ്ങിപ്പിനോടനുബന്ധിച്ച്) ഇക്കൂട്ടര്ക്ക് വേണ്ടേ വേണ്ട.

എന്തുകൊണ്ടാണ് ഇക്കൂട്ടര് 15 നോമ്പു ആചരിക്കാത്തത്? 15 ദിവസം നോമ്പുനോറ്റ് കിട്ടാത്ത അനുഗ്രഹം 8 ദിവസം കൊണ്ട് എളുപ്പത്തില് സാധിക്കുന്നു എങ്കില് അതിന്റെ രഹസ്യമെന്താണ്. 8 നോമ്പില് ആരാധിക്കപ്പെടുന്ന മാതാവും 15 നോമ്പില് ബഹുമാനിക്കപ്പെടുന്ന മാതാവും തമ്മില് വ്യത്യാസമുണ്ട്. 8 നോമ്പിലൂടെ ലൌകീക ഐശ്വര്യങ്ങളും സുഖലോലുപതയും ക്രിസ്തുനിഷേധ സ്വഭാവവും അനുഗ്രഹങ്ങളായി നല്കപ്പെടുമ്പോള് 15 നോമ്പിലൂടെ ക്രിസ്തുവിനേയും ക്രൈസ്തവ സുകൃതങ്ങളേയും പരിശുദ്ധാത്മ ഫലങ്ങളേയും നിത്യതയും അനുഗ്രഹമായി വിശ്വാസികള്ക്ക് ലഭിക്കുന്നു. അവിശ്വാസികള്ക്ക് ആദ്യത്തെ അനുഗ്രഹം മതി. എന്നെ വണങ്ങിയാല് ഇതെല്ലാം തരാമെന്ന് പറഞ്ഞത് കര്ത്താവല്ല, പിശാച് ആണ്.

ദേവാലയങ്ങളില് പരസ്യമായി ഒന്നിച്ചുകൂടി ഉപവാസ പ്രാര്ത്ഥന നടത്തുന്നതാണല്ലോ 8 നോമ്പുലെ പ്രധാനപരിപാടി, ഉപവാസവും പ്രാര്ത്ഥനയും നല്ലതല്ലേ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ. ശരിയാണ്. എന്നാല് ഉപവാസവും പ്രാര്ത്ഥനയും മനുഷ്യരെ ബോധിപ്പിക്കാനല്ല. രഹസ്യത്തില് കാണുന്ന ദൈവത്തെ പ്രസാധിപ്പിക്കാനാണ് ആചരിക്കേണ്ടത്. യേശു തമ്പുരാന് പ്രാര്ത്ഥനയേയും ഉപവാസത്തേയും പറ്റി അങ്ങിനെയല്ലോ പഠിപ്പിച്ചത്. വേദവാക്യം നോക്കുക. നീയോ പ്രാര്ത്ഥിക്കുമ്പോള് അറയില് കടന്ന വാതിലച്ച രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്ത്ഥിക്ക, രഹസ്യത്തില് കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. (മത്തായി 6-6), .. നിന്റെ ഉപവാസം മനുഷ്യര്ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനെ വിളങ്ങേണ്ടതിന് .... (മത്തായി 6-17). യേശുവിന്റെ ഈ വാക്കുകളെ കളിയാക്കും വിധമാണ് നോമ്പും ഉപവാസവും പ്രാര്ത്ഥനയും പരസ്യപ്പെടുത്തി കൊട്ടിഘോഷിച്ച് 8 നോമ്പു കാലത്ത് നടത്തപ്പെടുന്നത്. എന്തിന് പാവം ജനത്തെ പഴിക്കുന്നു. അവരുടെ ബലഹീനതകളെ ചൂഷണം ചെയ്യുന്ന ഭക്തിവേഷംപൂണ്ട് നേതാക്കളുടെ വേലകള്.

വി. സഭയില് നോമ്പ് കാലങ്ങള് സാധാരണയായി ഉപവാസദിനങ്ങളാണ്. എന്നാല് വി. കുര്ബാനയുള്ള ദിവസം ഉപവാസം പാടില്ലെന്നാണ് സഭ നിഷ്കര്ഷിക്കുന്നത്. വി. കുര്ബാനയ്ക്കു ശേഷം ഉവസിക്കുന്നവനെ മുടക്കണം എന്നാണ് കാനോന് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഞായറാഴ്യ, മാറാനായപെരുന്നാളുകള് എന്നീ ദിവസങ്ങളില് വി. കുര്ബാനവേണമെന്നും, ഉപവാസം പാടില്ലെന്നും സഭ നിശ്ചയിച്ചിട്ടുള്ളത്. ഉപവാസം നിര്ബന്ധമുള്ള വലിയനോമ്പില് ഇടദിവസങ്ങളില് വി. കുര്ബാന പാടില്ലെന്ന സഭ നിര്ദ്ദേശിച്ചിരിക്കുന്നതും ഈ അര്ത്ഥത്തിലാണ്. എന്നാല് സഭയുടെ ഈ നിയമത്തെ പരിഹസിച്ചുകൊണ്ടാണ് 8 നോമ്പു കാലത്ത് വി. കുര്ബാനയും ഉപവാസവും ഒന്നിച്ച് നടത്തുന്നത്. വിശ്വാസികള്ക്ക് ഈ ലോകത്തില് കഷ്ടതകളും പരിഹാസങ്ങളും സഹിക്കേണ്ടിവന്നാലും ദൈവത്തോടൊപ്പമുള്ള സന്തോഷവും വരുവാനുള്ള ലോകത്തില് നിത്യജീവനും മതി. അത് ഉയര്ത്തവനായ യേശുക്രിസ്തുവില്കൂടി മാത്രം ലഭിക്കുന്നതിനാല് ആ ക്രിസ്തുവിനെ അപമാനിക്കുന്ന യാതൊരു കാര്യത്തിനും അവര് അറിഞ്ഞുകൊണ്ട് പോകയില്ല. അവര് എല്ലാവിധത്തിലും ദൈവനാമമഹത്വത്തിനായി ജീവിപ്പാന് സഭ നിര്ദ്ദേശിക്കുന്ന പാതിയിലൂടെ ചരിക്കുകയും ചെയ്യും.


© Copy Right 2008. All Rights Reserved.