Arthat Kunnamkulam Maha Edavaka

ആദിയില്‍ വചനം ഉണ്ടായിരുന്നു. ആ വചനം ദൈവത്തോടു കൂടെ ആയിരുന്നു. ആ വചനം ദൈവമായിരുന്നു. ആ ദൈവത്തെ ഇസ്രായേല് ജനത യഹോവ എന്നും കുന്നംകുളം കൃസ്ത്യാനികള്‍ പെട്ടാങ്ങപെട്ട ഒരുവന് തമ്പുരാനേ (സത്യ ഏകദൈവമേ) എന്നും വിളിച്ചു.
ആ സത്യ ഏകദൈവം (യഹോവ) ഭൂമിയേയും ഭൂമണ്ഡലങ്ങളേയും സൃഷ്ടിക്കുന്നതിനു മുമ്പെ ഭൂമിയില്‍ രണ്ടു ഭൂവിഭാഗങ്ങളെ നിര്ണ്ണയിച്ചിരുന്നു. അതു യറുശലേമും കുന്നംകുളവും ആയിരുന്നു. ജനതയേയും യഹോവ തന്റെ സ്വന്തം ജനമായി തെരെഞ്ഞെടുത്തു. ആയതു പരിശുദ്ധാത്മാവു പ്രേരിതനായ ഒരു കവി ഇപ്രകാരം പാടി.

യഹോവ ദൈവമാം വിശുദ്ധജാതിമാം
അവനവകാശമാം ജനം നാം
പരദേശികള്‍ നാം ഭാഗ്യശാലികള്‍
ഇതുപോലൊരു ജാതിയുണ്ടോ

യറുശലേം ദേവാലയം യഹൂദന്മാര്ക്കും് മുസ്ലീമുകള്ക്കുംു ക്രിസ്ത്യാനികള്ക്കും  ഒരു പോലെ പ്രധാനപ്പെട്ടതുപോലെ കുന്നംകുളവും മുസ്ലീമുകള്ക്കും് ക്രിസ്ത്യാനികള്ക്കും് ഹിന്ദുക്കള്ക്കും  വളരെ പ്രധാനപ്പെട്ടതാണ്.

യഥാര്ത്ഥ കുന്നംകുളം എവിടെ?

ഇന്നു കാണുന്ന ആര്ത്താറ്റ് കുന്നും (സെന്റ് മേരീസ് പള്ളി) താഴെ കുളവും അതായിരുന്നു ആദ്യ കുന്നംകുളം. ആര്ത്താറ്റ് കുന്നിന്റെ ആദ്യനാമം “ജൂതകുന്ന്” എന്നായിരുന്നു. പിന്നീടത് “വയലില്‍ പറമ്പില്‍ കുന്ന്” എന്നറിയപ്പെട്ടു. കുന്നംകുളത്ത് മുസ്ലീമുകളും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരു കുടുംബത്തേപോലെ കഴിഞ്ഞു വന്നിരുന്നു. പലപ്പോഴും സാമൂതിരിയുടെ സൈന്യവും കോലത്തിരി സമൂഹത്തിന്റെ സൈന്യവും തമ്മില് യുദ്ധം നടക്കുക പതിവായിരുന്നു. അന്നത്തെ കുന്നംകുളം അങ്ങാടി സെന്റ് മേരീസ് പള്ളിയുടെ കിഴക്കു ഭാഗത്തായിരുന്നു. ഇന്നു കാണുന്ന മെയിന്‍  റോഡ് അന്ന് ഉണ്ടായിരുന്നില്ല. പകരം സെന്റ് മേരീസ് പള്ളിയുടെ വടക്ക് കിഴക്കുഭാഗത്തായിരുന്നു റോഡ്.

പര്‍വ്വതങ്ങള്‍ യറുശലേമിനെ ചുറ്റിയിരിക്കുന്നതുപോലെതന്നെ കുന്നംകുളവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. പലകാരണങ്ങളാല്‍ കുന്നംകുളം ജനത മണക്കുളം തമ്പുരാനേയും ചിറളയം തമ്പുരാനേയും അഭയം പ്രാപിക്കുകയും ആശ്രയിക്കുകയും അവിടെ അങ്ങാടികള്‍ സ്ഥാപിച്ചു താമസിക്കുകയും ചെയ്തു. അക്കാലത്ത് സാമ്പത്തികമായി നല്ല നിലയിലുള്ള ക്രിസ്ത്യാനികള്‍ കുന്നത്തങ്ങാടിയിലായിരുന്നു താമസം. കുന്നംകുളം പട്ടണം യറുശലേം പോലെ തന്നെ കുന്നുകളാല് ചുറ്റപ്പെട്ടു കിടക്കുന്നു. ആര്ത്താറ്റ് കുന്ന് (ജൂതകുന്ന്, വയലിപറമ്പില് കുന്ന്) സ്രാമ്പികുന്ന് (ഗേള്സ് ഹൈസ്കൂള്‍), കുന്നംകുളം കുന്ന് (സെന്റ് തോമസ് പള്ളി തൊഴിയൂര്‍), മിഷ്യന്‍ കുന്ന്, മൂസാവരി കുന്ന് (മുനിസിപ്പല് ഓഫീസ്), പാറക്കുന്ന് (അവിടെ ഇപ്പോള്‍ വിക്ടറി കെട്ടിടം പട്ടാമ്പി റോഡ്), ചെറുകുന്ന്, കോട്ടക്കുന്ന്, കിഴൂര്‍ കുന്ന്, ആക്കലകുന്ന്, അഞ്ഞൂര്‍ കൂന്ന് എന്നിവയാണ് അവ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പലരും യഥാര്ത്ഥ കുന്നംകുളം വിട്ടു ഓടിപ്പോയി എങ്കിലും അവര് താമസിക്കുന്ന സ്ഥലത്തെല്ലാം ദൈവം അവര്ക്കുറ കുന്നും കുളവും നിര്ണടയിച്ചിരിക്കുന്നു. കുന്നംകുളം കുന്നും താഴെ ഈഞ്ഞാകുളവും, പാറയില്‍ അങ്ങാടിയില്‍ പാറകുന്നു താഴെ തുറക്കുളവും, പടിഞ്ഞാറെ അങ്ങാടിയില്‍‌ മണക്കുളം കുന്നും താഴെ കുളവും ഉണ്ടായിരുന്നു.
പിന്നീട് ആര്ത്താറ്റ് പ്രദേശം കുന്നംകുളം പട്ടണത്തില്‍ നിന്നു മാറ്റപ്പെട്ടെങ്കിലും ദൈവനിയോഗമായിരിക്കാം വീണ്ടും കുന്നംകുളം പട്ടണം യഥാര്ത്ഥ കുന്നംകുളത്തിനോടു (ആര്ത്താറ്റ്) യോചിച്ചു ചേര്ന്നത്.

നിര്മ്മലമായ ക്രിസ്തീയ വിശ്വാസവും അതിനെ പരിപോഷിക്കുന്ന പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും നെഞ്ചോട് ചേര്ത്ത് വെച്ച് ജീവിക്കുന്ന ആദിമ നസ്രാണി സമൂഹമാണ് ഇവിടെയുള്ളത്. മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ ഉരുക്കു കോട്ടയായ കുന്നംകുളം ഭദ്രാസനത്തില്‍ ഉള്പ്പെതട്ട  ഈ പ്രദേശത്ത് അലക്സാന്ത്രിയായിലും അന്ത്യോഖ്യയിലും റോമിലുമെല്ലാം ക്രിസ്തീയവിശ്വാസം ഉടലെടുക്കുമ്പോള്‍ തന്നെ ഒരു ദേവാലയം സ്ഥാപിതമായി എന്നത് കുന്നംകുളത്തെ മറ്റു പ്രദേശങ്ങളില്‍ നിന്നും വേര്തിരിച്ചു നിര്ത്തുന്നു.

കേരളത്തിലെ മാര്ത്തോമാശ്ലീഹായുടെ പ്രേഷിതപ്രവര്ത്തനത്തിന്റെ ഏറ്റവും വലിയ സ്മാരകമായി ആര്ത്താ റ്റ് ദൈവമാതാവിന്റെ ദേവാലയം 21 നൂറ്റാണ്ടുകളായി വിശ്വീസികള്ക്ക്ത ആശ്വാസത്തിന്റെ അഭയകേന്ദ്രമായി ഒരമ്മയുടെ വാത്സല്യവുമായി കുന്നംകുളം പ്രദേശത്ത് നിറഞ്ഞ് നില്ക്കുന്നു.

ഓരോ പട്ടണത്തിനും അതിന്റേതായ ചരിത്രവും സംസ്കാരവും ഉണ്ട്. ചാട്ടുകുളങ്ങര പള്ളിയെന്ന് അറിയപ്പെട്ടിരുന്ന ആര്ത്താതറ്റ് സെന്റ് മേരീസ് ദേവാലയം ഒന്നാം നൂറ്റാണ്ടില് മാര്ത്തോമാശ്ലീഹായാല് സ്ഥാപിക്കപ്പെട്ടതാണെന്ന് നിസംശയമായ ഒരു വസ്തുതയാണ്. ചരിത്രകാരന്മാരും സാഹചര്യത്തെളിവുകളും ചരിത്രരേഖകളും മേലപ്പറഞ്ഞ വസ്തുത അടിവരയിട്ട് ബലപ്പെടുത്തുന്നു.


പാലൂര്‍ ചാട്ടുകുളങ്ങര ദേശത്താണ് മാര്ത്തോമശ്ലീഹായുടെ പ്രേഷിത പ്രവര്ത്തനത്തിന്റെ ഒരു ഭാഗം നടന്നത്. അത് ഇന്ന് അറിയപ്പെടുന്ന പാലയൂര്‍ പ്രദേശമല്ല. എന്നാല് തേമാശ്ലീഹായുമായി പുലബന്ധം പോലുമില്ലാത്ത ഇന്ന് പാലയൂര്‍ എന്നറിയപ്പെടുന്ന പ്രദേശത്തെ തോമാശ്ലീഹായുമായി ബന്ധപ്പെടുത്തി പുതിയ ഒരു ചരിത്രം തന്നെ സൃഷ്ടിക്കുവാനുള്ള ശ്രമം കുറെ നാളുകളായി നടന്നുവരികയാണ്. ചരിത്രബോധമില്ലായ്മയെന്ന് പറഞ്ഞ് അതിനെ ഇത്രനാളും അവഗണിക്കാമായിരുന്നെങ്കിലും ചരിത്രത്തെതന്നെ അട്ടിമറിച്ച് വിശ്വാസികളില് തെറ്റായ വിശ്വാസം പ്രചരിപ്പിച്ച് അതില് നിന്നും ലാഭം കൊയ്യാന് കല്പിച്ചു കൂട്ടി നടത്തുന്ന ഈ കൂട്ടായ പരിശ്രമത്തെ ഇനിയും അവഗണിക്കുന്നത് വിശ്വാസികളോട് കാണിക്കുന്ന വഞ്ചനയാണ്. അതിനാല് ചില വസ്തുതകള്‍ താഴെ ചേര്ക്കുനന്നു.


ഈ പ്രദേശത്ത് മാര്ത്തോമശ്ലീഹ സ്ഥാപിച്ച ദേവാലയം ഇന്ന് കാണുന്ന പാലയൂര് പള്ളിയല്ല എന്നതിന് നിരവധി കാരണങ്ങളുണ്ട്.


1.    മാര്ത്തോമശ്ലീഹ സ്ഥാപിച്ച ദേവാലയങ്ങളെല്ലാം വി. ദൈവമാതാവിന്റെ നാമത്തിലാണ്. കാരണം അക്കാലത്ത് (ഇന്നും) പ. അമ്മയെ, ദൈവം വസിച്ച ശരീരമാകയാല്‍ രണ്ടാം സ്വര്ഗഅമെന്നപോലെയാണ് ബഹുമാനിച്ചിരുന്നത്. മറ്റു പരിശുദ്ധന്മാരോ ശുദ്ധിമതികളോ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല് ഇന്ന് കാണുന്ന പാലയൂര് പള്ളി പ. കുരിയാക്കോസ് സഹദായുടെ നാമത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്ത്തോമശ്ലീഹ നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ. കുരിയാക്കോസ് സഹദായുടെ നാമത്തില്‍ ഒരു ദേവാലയം സ്ഥാപിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്ക്കനല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ മാര്ത്തോവമശ്ലീഹ നാലാം നൂറ്റാണ്ടുവരെ ഇവിടെ ജീവിച്ചിരുന്നതായി പറയേണ്ടി വരും.


2.    ഇപ്പോഴത്തെ പാലയൂര്‍ പ്രദേശം നില്ക്കുന്നത് സമുദ്രനിരപ്പില്‍ തുല്യമായാണ്. മാര്ത്തോമശ്ലീഹ ഇവിടെയെത്തിയ ഒന്നാം നൂറ്റാണ്ടില്‍ ആ ഭാഗമെല്ലാം സമുദ്രമായിരുന്നു. പിന്നീട് കടല്‍ ഉള്ളലിഞ്ഞുണ്ടായ പ്രദേശമാണ് കോട്ടപ്പടി മുതലുള്ള ഭാഗങ്ങള്‍. അതിനു തെളിവാണ് കോട്ടപ്പടി മുതല്‍ കാണുന്ന മണലും കിണറുകള്‍ കുഴിക്കുമ്പോള്‍ ലഭിക്കുന്ന കടല്ജീണവികളുടെ അവശിഷ്ടങ്ങളും അന്ന് സമുദ്രനിരപ്പില്‍ നിന്നും ഉയര്ന്ന്  നിന്നിരുന്ന സ്ഥലമാണ് അന്ന് ജൂതകൂന്ന് എന്നറിയപ്പെട്ടിരുന്ന വയലില്‍ പറമ്പില്‍ കുന്ന് അഥവാ ആര്ത്താ്റ്റ് കുന്ന്.


3.    മൈസൂര്‍ സുല്ത്താ ന്‍ ടിപ്പുവന്റെ് മലബാര്‍ ആക്രമണസമയത്ത് ആര്ത്താ റ്റ് പള്ളി തീവെച്ച് നശിപ്പിച്ചു. മതപരിവര്ത്തെനത്തെ ചെറുത്ത 19  വീരനസ്രാണികളേയും ഒരു വൈദികനേയും വധിച്ചു. എന്നാല്‍ ആര്ത്താെറ്റ് നിന്നും പള്ളിയുടെ ഖ്യാതി അന്നും വളരെ വിസ്തൃതമായിരുന്നു എന്ന് മനസ്സിലാക്കാം.


4.    19 ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിര്ദ്ദേംശപ്രകാരം കമ്പനിയുടെ കീഴിലുള്ള പ്രദേശങ്ങളിലെ ജനങ്ങളെയും സംസ്ക്കാരത്തെയും ചരിത്രത്തെയും കുറിച്ച് പഠിച്ച് റിപ്പോര്ട്ട്  സമര്പ്പി ക്കുന്നതിന്റെു ഭാഗമായി കേരളം സന്ദര്ശിപച്ച ഫ്രാന്സിരസ് ബുക്കാനനും (1800  എ.ഡി.) ക്ലോഡിയസ് ബുക്കാനനും കേരളത്തിലെ പ്രധാനദേവാലയങ്ങള്‍ സന്ദര്ശിസച്ച വേളയില്‍ ഈ പ്രദേശത്ത് ആര്ത്താ റ്റ് ദേവാലയത്തിലാണ് സന്ദര്ശ നം നടത്തിയത്. അന്ന് ആര്ത്താ0റ്റ് പള്ളി ഡിപ്പുവിന്റെു ആക്രമണത്തില്‍ നശിച്ച നിലയിലായിരുന്നു എന്ന് അവരുടെ യാത്രാവിവരണങ്ങളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ അവിടെയൊന്നും പാലയൂര്‍ പള്ളിയെ കുറിച്ച് ഒന്നും പറഞ്ഞതായി കാണുന്നില്ല. മാത്രമല്ല ആര്ത്താ റ്റ് പള്ളിയുടെ കീഴില്‍ ചാവക്കാട് ഒരു കുരിശുപള്ളിയുണ്ടെന്ന് മാത്രം കാണുന്നു. ഇതില്‍ നിന്നും 19 ാം നൂറ്റാണ്ടുവരെയും ഇപ്പോഴുള്ള പാലയൂരും മാര്ത്തോ മശ്ലീഹായും തമ്മില്‍ ഒരു ബന്ധവും ആരും പറഞ്ഞിരുന്നില്ല എന്നു മനസ്സിലാക്കാം.


5.    കുന്നംകുളത്തു സ്ഥിതി ചെയ്യുന്ന 3  പ്രധാന കുരിശുപള്ളികള്‍ വി. കുരിയാക്കോസ് സഹദായുടെ നാമത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. അതും വളരെ അടുത്തടുത്ത്. അതില്‍ നിന്നും കുന്നംകുളത്തുള്ളവര്ക്ക്് വി. കുരിയാക്കോസ് സഹദയോടുള്ള വിശ്വാസം മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരമൊരു വിശ്വാസത്തിന്റെസ പ്രതിഫലനമാണ് ചാവക്കാട് സ്ഥാപിച്ച വി. കുരിയാക്കോസ് സഹദായുടെ നാമത്തിലുള്ള കുരിശുപള്ളി. അത് ആര്ത്താനറ്റ് പള്ളിയുടെ കീഴിലായിരുന്നു. ആര്ത്താതറ്റ് പള്ളിയിലെ വൈദികരായിരുന്നു അവിടെ വി. കുര്ബാുന അര്പ്പിുച്ചിരുന്നത്. പിന്നീട് കൂനന്കുലരിശുസത്യത്തിനു ശേഷം സഭ രണ്ടാവുകയും വിശ്വാസംമാറിപ്പോയവര്‍ ആര്ത്താ്റ്റു പള്ളിക്കുമേല്‍ അവകാശമുന്നയിക്കുകയും തന്മൂലം പള്ളി കുറെനാള്‍ പൂട്ടിയിടേണ്ടതായും വന്നു. 1805 ല്‍ പള്ളി മലങ്കര സഭയ്ക്കും പള്ളിയുടെ കുരിശ് ലഭിക്കുകയും ചെയ്തു.


6.    മാര്ത്തോ മശ്ലീഹ ഇന്ന് കാണുന്ന പാലയൂരിലെത്തിയെന്നും അവിടെ കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന നമ്പൂതിരിമാരെ വെള്ളം മേല്പ്പോ ട്ടെറിഞ്ഞ് അത്ഭുതം കാണിച്ച് അവരെ മാമോദീസ നല്കിി ക്രിസ്ത്യാനികളാക്കി അവരുടെ ക്ഷേത്രത്തെ ദേവാലയമാക്കിയെന്നും ചില നമ്പൂതിരിമാരെ പുരോഹിതന്മാരാക്കിയെന്നുമുള്ള കെട്ടുകഥ വളരെ പ്രചാരം നേടിയ ഒന്നാണ്. പക്ഷെ കക്കാന്‍ പഠിച്ചാല്‍ നിക്കാനും പഠിക്കണം അതായത് തോമാശ്ലീഹ കേരളത്തിലെത്തിയ ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ല. പിന്നെയെങ്ങിനെയാണ് മാര്ത്തോറമശ്ലീഹയ്ക്ക് മാമോദീസ മുക്കാന്‍ നമ്പൂതിരിമാരെ കിട്ടിയത്. അതോ അദ്ദേഹം വരുന്ന വഴിക്ക് അഞ്ചാറ് നമ്പൂതിരിമാരെ കേരളത്തിനു പുറത്തു നിന്നും കൊണ്ടു വന്നതാണോ. ചരിത്രകാരന്മാര്‍ പറയുന്നത് എട്ടാം നൂറ്റാണ്ടില്‍ മഹോദയപുരം വാണിരുന്ന കുലശേഖര ചക്രവര്ത്തികമാരുടെ കാലങ്ങളിലാണ് കേരളത്തില്‍ അമ്പലങ്ങള്‍ നിര്മ്മി ക്കപ്പെട്ടത് എന്നാണ്. അങ്ങിനെയെങ്കില്‍ ഇന്നത്തെ പാലയൂര്‍ പള്ളി സ്ഥാപിക്കപ്പെട്ടത് എട്ടാം നൂറ്റാണ്ടിന് ശേഷമാണെന്ന് വ്യക്തമാണ്.


പിന്നെ ആരെയാണ് മാര്ത്തോമശ്ലീഹ വെള്ളം മേല്പ്പോ ട്ടെറിഞ്ഞ് അത്ഭുതം കാണിച്ച് മാമോദീസ നല്കിെ ക്രിസ്ത്യാനികളാക്കിയത്.


ഡോ. ഫ്രാന്സിാസ് ബുക്കാനന്‍ തന്നെ വന്നു കണ്ട പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനിയെ കുറിച്ചു ഇദ്ദേഹത്തിന് ഇപ്പോഴും യഹൂദന്റെക ആകൃതിയും രൂപലാവണ്യവുമുണ്ട്. എന്നു എഴുതിയിരിക്കുന്നു. കുന്നംകുളത്തെ ക്രിസ്ത്യാനികള്ക്ക്  യഹൂദന്മാരുടെ ശരീരപ്രകൃതി എങ്ങനെ സിദ്ധിച്ചു എന്നു ചില ചരിത്രകാരന്മാര്‍ ചൂണ്ടികാണിക്കുന്നുണ്ട്. പാലസ്തീനിലെ യഹൂദ മതത്തിലുള്ള പരീശന്മാരില്‍ ഒരു ഉപവിഭാഗമായിരുന്നു എസ്സനേസര്‍. റോമാ ഭരണകൂടത്തിനു എതിരായി യഹൂദന്മാര്‍ നടത്തിയ വിപ്ലവത്തെ തുടര്ന്ന്  റോമ ചക്രവര്ത്തി യായിരുന്ന വെസ്പേഷ്യന്റെ് മകന്‍ ടൈറ്റസ് യരുശലേം ദേവാലയം തീ വെച്ചു നശിപ്പിച്ച ശേഷം നടത്തിയ ക്രൂരമായ പീഠനം മൂലം യഹൂദന്മാര്‍ പാലസ്തീനില്‍ നിന്നും ഓടിപ്പോകാന്‍ നിര്ബ്ന്ധിതരായി. അക്കാലത്ത് ഇന്ത്യയിലേക്കു കുടിയേറിയവര്‍ നേരത്തെ സൂചിപ്പിച്ച എസ്സനേസര്‍ എന്ന വര്ഗ്ഗ്ത്തില്പ്പെനട്ട യഹൂദരായിരുന്നു. അവര്‍ ക്രിസ്തുവിനെ അറിയാത്തവരും സൂര്യനെ ആരാധിക്കുന്നവരുമായിരുന്നു. കുളി കഴിഞ്ഞാല്‍ സൂര്യനുനേരെ വെള്ളം എറിഞ്ഞു സൂര്യനെ വണങ്ങുമായിരുന്നു. അവര്‍ വസിച്ചിരുന്ന സ്ഥലമാണ് നേരത്തെ ഇതില്‍ പറഞ്ഞിരിക്കുന്ന ജൂതകൂന്ന് അഥവാ ആര്ത്തായറ്റ് കുന്ന്. സ്വന്ത ദേശക്കാരായ അവരുടെ ഇടയിലേക്കായിരുന്നു തോമാശ്ലീഹ ആദ്യം വന്നതും വെള്ളം മേല്പ്പോതട്ടെറിഞ്ഞു അത്ഭുതം കാണിച്ചു മാമോദീസയില്കൂുടി ക്രിസ്ത്യാനികളാക്കിയതും. അപ്രകാരം അത്ഭുതം കാണിച്ചത് ഇന്നത്തെ ചാട്ടുകുളത്തില്‍ വെച്ചായിരുന്നു. അതിനാല്‍ കുന്നംകുളം ക്രിസ്ത്യാനികളെ പണ്ട് സൂര്യവംശം എന്നാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് ശക്തന്തിമ്പുരാന്‍ ആര്ത്താസറ്റ് പള്ളി വഴക്കു അവസാനിപ്പിക്കുന്നതിനായി നറുക്കിട്ടപ്പോള്‍ പുത്തന്കൂലറ്റുകാര്ക്കുക സൂര്യവംശം എന്നും പഴകൂറ്റുകാര്ക്കുപ പുറങ്കാ എന്നും എഴുതിയത്.


7.    കേരളത്തിലെ ക്രിസ്തുമത്തിന്റെശ ഉത്ഭവകേന്ദ്രമായ ആര്ത്താതറ്റ് ദേശത്ത് അല്ലെങ്കില്‍ തങ്ങളുടെമാതൃസഭയുടെ ദേശത്ത്     ഒരു ദേവാലയമെന്നത് ഏതൊരു ക്രിസ്തീയ സഭയുടെയും ഒരു സ്വപ്നമാണ് അഭിമാനമാണ്. അത്തരമൊരു പ്രാധാന്യം ഈ കോലാഹലമൊക്കെയുണ്ടാക്കിയിട്ടും പാലയൂര്‍ ദേശത്തോട് കാണുന്നില്ല.


ഒരു കുളവും കുത്തി നാലഞ്ച് നമ്പൂതിരി പ്രതിമയും വെച്ച് അവിടെ ധൂപവും വീശി വിശ്വാസികളെ വിഢിവേഷം കെട്ടിച്ച് പദയാത്ര നടത്തിയതുകൊണ്ട് ചെരുപ്പ് തേയുക എന്നതല്ലാതെ സത്യം എന്നും സത്യമായിതന്നെ നിലനില്ക്കും .


പലമതങ്ങളില്‍ നിന്നും പിന്നീട് പല ജാതികളില്‍ നിന്നും പല ഘട്ടങ്ങളിലായി പലരും ക്രിസ്ത്യാനികളായി. അതില്‍ മുസല്മാലനും ഹിന്ദുക്കളില്‍ തന്നെ പല വര്ഗകക്കാരും (നായര്‍, നമ്പൂതിരി, ആശാരി, തട്ടാന്‍, കരുവാന്‍, കൊല്ലന്‍, പുലയര്‍, പറയര്‍) ബുദ്ധമതക്കാരും (ചാവക്കാട്) ഉണ്ടായിരുന്നു. ക്രിസ്ത്യാനികളായവര്‍ ആരും തന്നെ പഴയ ജാതിപ്പേരു ചേര്ത്തുല വിളിക്കപ്പെട്ടിരുന്നില്ല. ഏതാണ്ടു 70 വര്ഷം് മുമ്പ് ആര്ത്താ റ്റു-കുന്നംകുളം പള്ളി വികാരിയായിരുന്ന വലിയ കോലാടി അച്ചന്‍ അഥവാ താവുഅച്ചന്‍ ഏതാണ്ട് 1500 റോളം പേരെ ക്രിസ്ത്യാനികളാക്കുകയുണ്ടായി. അവരെ പുതുക്രിസ്ത്യാനികള്‍ എന്നാണ് വിളിച്ചിരുന്നത്. അവരില്‍ പലരും ജാതിപ്പേരോ മുന്വിാളിപ്പോരോ ചേര്ത്താതണ് അറിയപ്പെട്ടിരുന്നത്. (കണ്ടന്‍ തോമ, ബഥനി വറിയതും, കോട്ടുകാരന്‍ ചിരിയാക്കു, കോച്ചി മറിയം, നായര് ചാക്ക്, വേട്ടുവന്‍ ചാക്കു....) അന്നു ക്രിസ്തുമാര്ഗംവ സ്വീകരിച്ച് ക്രിസ്തുദാസന്‍ എന്നു പേരു സ്വീകരിച്ച് ഉപദേശിയായി പ്രവര്ത്തി ച്ചിരുന്ന വ്യക്തി അറിയപ്പെട്ടിരുന്നതു ജോനക ഉപദേശി എന്നായിരുന്നു.


ആദ്യകാലങ്ങളില്‍ ആര്ത്താരറ്റ് പള്ളിയെ കേന്ദ്രമാക്കിയാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. ആര്ത്തായറ്റ് ഒരു കമ്പോളം തന്നെ ഉണ്ടായിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. പലകാരണങ്ങളാല്‍ ആര്ത്താപറ്റ് താമസിച്ചിരുന്ന ജനത ചിതറിപോവുകയും കുറെ കുടുംബങ്ങള്‍ മണക്കുളം തമ്പുരാനേയും ചിറളയം തമ്പുരാനേയും അഭയം പ്രാപിക്കുകയും ആശ്രയിക്കുകയും അവിടെ അങ്ങാടികള്‍ സ്ഥാപിച്ചു താമസിക്കുകയും ചെയ്തു. അക്കാലത്ത് സാമ്പത്തികമായി നല്ല നിലയിലുള്ള ക്രിസ്ത്യാനികള്‍ കുന്നത്തങ്ങാടിയിലായിരുന്നു താമസം. കുറെ കുടുംബങ്ങള്‍ ബ്രിട്ടീഷ് ശീമയില്പ്പെ ട്ട കോട്ടപ്പടി അങ്ങാടി, പഴഞ്ഞി, പള്ളുരുത്തി, എടപ്പിള്ളി, കണ്ടനാട്, തൃപ്പൂണിത്തുറ, അങ്കമാലി എന്നീ സ്ഥലങ്ങളില്‍ കുടിയേറിപ്പാര്ത്തു്. ആര്ത്താ്റ്റ് പ്രദേശം കുന്നംകുളം പട്ടണത്തില്‍ നിന്നു മാറ്റപ്പെട്ടെങ്കിലും ദൈവനിയോഗമായിരിക്കാം വീണ്ടും കുന്നംകുളം പട്ടണം യഥാര്ത്ഥി കുന്നംകുളത്തിനോടു  (ആര്ത്താംറ്റ്) യോജിച്ചു ചേര്ന്ന ത്.


കുന്നംകുളം ദേശത്ത് സെന്റ്ി ലാസറസ് പള്ളി സ്ഥാപിച്ചപ്പോള്‍ ആര്ത്താുറ്റ് സെന്റ്ര മേരീസ് പള്ളിയും കുന്നംകുളം സെന്റ്യ ലാസറസ് പള്ളയും ചേര്ന്ന്് ആര്ത്താ റ്റ് കുന്നംകുളം പള്ളി ഇടവക എന്നറിയപ്പെട്ടു. ചെറുവത്തൂര്‍ വീട്ടുകാര്‍ ചിറളയം സെന്റ്  ലാസറസ് പള്ളി മലങ്കരസഭയ്ക്ക് വിട്ടുകൊടുത്തപ്പോഴും സെന്റ്ോ മത്യാസ് പള്ളി, സെന്റ്ട തോമസ് കിഴക്കെപുത്തന്പയള്ളി എന്നിവ സ്ഥാപിതമായപ്പോഴും മേല്പ്പററഞ്ഞ പള്ളികള്‍ ആര്ത്താ്റ്റ് കുന്നംകുളം ഇടവകയില്‍ ഉള്പ്പെമട്ടായിരുന്നു പ്രവര്ത്തി ച്ചുവന്നിരുന്നത്.

990 മുതല്‍ പള്ളിഭരണം പുതിയ രീതിയില്‍ നടത്തുന്നതിനായി പട്ടണത്തിലെ പ്രധാനികളില്‍ നിന്നും നാല്പതുപേരെ തെരെഞ്ഞെടുക്കുകയും മൂന്നുവര്ഷംത കഴിയുമ്പോള്‍ ഈ നാല്പത് പേരില്‍ നിന്നും നാല് പേരെ നറുക്കിട്ടെടുക്കണമെന്നും നിശ്ചയിച്ചതായി ശ്രീ. കുഞ്ഞാത്തു രചിച്ച ആര്ത്താ റ്റ് പള്ളി ചരിത്രത്തില്‍ കാണുന്നു. അപ്രകാരം ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ 1.  ശ്രീ. വടക്കൂട്ടെ വാറു അയ്പു,   2.  കാക്കശ്ശേരി അയ്പു,   3.  ചുങ്കത്ത് ഇയ്യു,   4.  ചെറുവത്തൂര് ഉക്കുറു എന്നിവരായിരുന്നു.

പള്ളി ഭരണകാര്യങ്ങളില്‍ ആക്ഷേപമുള്ളവര്‍ അത് ഹര്ജി യായി സര്ക്കാ രില്‍ ബോധിപ്പിച്ചതിനെ തുടര്ന്ന്ഭ സര്ക്കാര്‍ അന്വേഷണം നടത്തുകയും ഭരണരീതി ക്രമപ്പെടുത്തണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. അതിന്‍‍ പ്രകാരം ഒരു നടപടിക്രമം രൂപീകരിച്ചു. 1.  പനക്കല് ‍കുടുംബത്തില്‍ നിന്നും പാറമേല്‍ കുടുംബത്തില്‍ നിന്നും ഓരോ മേല്‍ കൈക്കാരന്മാര് ഉണ്ടാകണമെന്നും അവര്‍ തഹിസീല്ദാറുടെ മുമ്പില്‍ കച്ചീട്ട് വെച്ച് ഭരണം ഏറ്റെടുക്കണം. 2.  ഇടവകയിലുള്ള അഞ്ച് പള്ളികള്ക്കുംക ഓരോന്നിനും രണ്ട് കൈക്കാരന്മാര്‍ വീതം ഉണ്ടാകണം.  3.  വികാരി ഇടവകയോഗം വിളിച്ചു ചേര്ക്കണം.  4.  വികാരിയും മേല്കൈക്കാരന്മാരും മേല്പ്പൂട്ടിന്റെ ഓരോ താക്കോല് വീതം സൂക്ഷിക്കണം.   5.  യോഗത്തില്‍ സംബന്ധിക്കാത്ത യോഗമെമ്പര്മാര്‍ ഒരു രൂപ വീതം പിഴയടക്കണം.  6.  സര്ക്കാരില്‍  നിന്നും നിശ്ചയിക്കുന്ന മേല്കൈക്കാരന്മാരേയും കൈക്കാരന്മാരേയും മെത്രാപ്പോലീത്ത ഒരു കല്പനമൂലം അംഗീകരിക്കണം.


ആര്ത്താറ്റ് ഇടവകയും അഞ്ഞൂര് പള്ളിക്കാരും തമ്മില്‍ പിരിയുന്നു.

മാത്യൂസ് മാര്‍ അത്താനാസിയോസിന്റെ കാലത്ത് പ. പാത്രിയര്ക്കീസ് ബാവയുടെ സെക്രട്ടറി മാര്‍ കൂറീലോസ് മലങ്കരയിലെത്തുകയും ആര്ത്താറ്റ് പള്ളിയില്‍ താമസിക്കുകയും പള്ളിയുടെ വടക്ക് കിഴക്ക് ഭാഗത്തായി സെഹിയോന്‍ മാളിക പണിയുകയും അതിന്റെ തെക്കെഭാഗത്ത് ഒരു സെമിനാരിയും തെക്ക് കിഴക്ക് കോണില്‍ മറ്റൊരു കെട്ടിടത്തിന് കല്ലിടുകയും ചെയ്തതായി കാണുന്നു. ഇതിനിടിയില് മാത്യൂസ് മാര്‍ അത്താനാസിയോസും മാര്‍ കൂറീലോസും തമ്മില്‍ വിശ്വാസരീതികളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും ബ്രിട്ടീഷ് റസിഡന്റിന്റെ നിര്ദേശപ്രകാരം 1848 ജൂണ്‍ മാസത്തില്‍ കൊല്ലത്തുവെച്ച് തിരുവിതാംകൂര്‍ സര്ക്കാരില്‍ നിന്നും നിയമിക്കപ്പെട്ട ഒരു അന്വേഷണ കമ്മറ്റി കൂടുകയും മാത്യൂസ് മാര്‍ അത്താനാസിയോസിനെ ശരിവയ്ക്കുകയും ചെയ്തു. വിധിപ്രകാരം പരദേശ മെത്രാന്മാര്ക്ക് തിരുവിതാംകൂറില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതിനാല്‍ മാര്‍ കൂറിലോസ് ബ്രിട്ടീഷ് കൊച്ചിയില്‍ ഒരു പള്ളിയും മുറിയും പണിത് അവിടെ താമസിച്ചു.


1856ല്‍ ഗീവര്ഗീസ് മാര്‍ കൂറിലോസ് കാലം ചെയ്തപ്പോള്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് ആലത്തൂക്കാരന്‍ ജോസഫ് കത്തനാരെ മാര്‍ കൂറിലോസ് എന്ന പേരില്‍ മെത്രാനായി വാഴിച്ചു. മാത്യൂസ് മാര്‍ അത്താനാസിയോസിനെ പ. പാത്രിയര്ക്കീസ് ബാവ മുടക്കിയിട്ടുണ്ടെന്നും അന്യായക്കാരനായ മാര്‍ കൂറിലോസോണ് ന്യായമായ മലങ്കരമെത്രാനെന്നും അതിനാല് അഞ്ഞൂര് പള്ളിയും സ്വത്തുക്കളും അന്യായക്കാരന് ഒഴിഞ്ഞുകിട്ടേണം എന്ന് കാണിച്ച് മാത്യൂസ് മാര്‍ അത്താനാസിയോസ്, ആലത്തൂക്കാരന്‍ മാര്‍ കൂറിലോസ് എന്നിവരേയും മറ്റ് അഞ്ച് പേരേയും പ്രതികളാക്കി 1857 ല് ഒ.എസ് 1യ1857 ാം നമ്പറായി കോഴിക്കോട് ജില്ലാകോടതിയില്‍ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. ടി. പള്ളിയും സ്വത്തുക്കളും അഞ്ഞൂര് മെത്രാന്റേയും ഇടവകക്കാരുടേയും ആണെന്നും ടി ഇടവക സ്വതന്ത്രമായി നില്ക്കുന്നതാണെന്നുമുള്ള പ്രതിഭാഗം പത്രിക സ്വീകരിച്ചുകൊണ്ട് അന്യായമായി തള്ളി. ഇതിനെതിരെ 1962 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും അതും പ്രതികൂലമായി ഭാവിച്ചതിനാല്‍ അഞ്ഞൂര് പള്ളി സ്വതന്ത്രപള്ളിയായി ആര്ത്താറ്റ് ഇടവകയില്‍ നിന്നും പിരിഞ്ഞുപോയി.


റോയല്‍ കോര്ട്ട് കേസ്


നവീകരണ ആശയം മലങ്കരസഭയില് ആഞ്ഞടിച്ച കാലത്ത് ആ വിശ്വാസത്തിലേക്ക് മാറിപ്പോയ കൂത്തൂര്‍ പാറമേല്‍ ഇയ്യു ഉട്ടൂപ്പ് അദ്ദേഹത്തിന്റെ വീട്ടുകാര്ക്ക് കര്മ്മം് നടത്തുന്നതിന് ഒരു ദേവാലയം അനുവദിച്ചു കിട്ടുന്നതിനായി 1063 ല് സര്ക്കാരിലേക്ക് ഒരു ഹര്ജി സമര്പ്പിച്ചു. അതനുസരിച്ച് അദ്ദേഹത്തിന് പള്ളിപണിയുന്നതിന് അനുവാദം ലഭിക്കുകയും കൈവശമുണ്ടായിരുന്ന സ്ഥലത്ത് പള്ളി പണിത് ആ വര്ഷം തന്നെ തോമസ് മാര്‍ അത്താനാസിയോസ്, തൊഴിയൂര്‍ മാളിയേക്കല്‍ മാര്‍ അത്താനാസ്യോസ് എന്നീ മെത്രാന്മാരുടെ സഹകരണത്തോടെ ആദ്യകുര്ബ്ബാന ചൊല്ലുകയും ചെയ്തു.

ആര്ത്താറ്റ് കുന്നംകുളം പള്ളി ഇടവകയില്‍ അഞ്ച് പള്ളികളില്‍ പ്രവേശിച്ച് കര്മ്മം നടത്തുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്ജി ക്രിമിനല്‍ പലവക 37-ാം നമ്പറായി പനക്കല്‍ ഇയ്യാക്കു മാത്തു മുഖാന്തിരം തലപ്പിള്ളി രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്പ്പിക്കുകയും അതിന്മേല്‍ ഒന്നിടവിട്ട ആഴ്ചകളില്‍ കര്മ്മം നടത്താന്‍ അനുവദിച്ചു കൊണ്ട് 1064 ചിങ്ങം 21 ന് കല്പനയാവുകയും ചെയ്തു. മലങ്കര സഭയുടെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തുവാനുള്ള നവീകരണക്കാരുടെ ഗ്രാമങ്ങളില്‍ പ്രതിഷേധിച്ച് നവീകരണക്കാരുടെ വക്താവായിരുന്ന പനക്കല്‍ മാത്തു വീണ്ടും പഴയ വിശ്വാസത്തിലേക്ക് മടങ്ങി.

പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ ശീമയില്‍ നിന്നും മെത്രാന്‍ സ്ഥാ‍നമേറ്റ് വന്നതിനുശേഷം ആര്ത്താറ്റ് കുന്നംകുളം പള്ളി ഇടവകയിലെ അഞ്ച് പള്ളികളും സ്വത്തുക്കളും തിരിച്ചെടുക്കുന്നതിനായി 1069 ല് 56ാം നമ്പറായി തൃശ്ശൂര്‍ ജില്ലാ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. ഇരുവിഭാഗത്തിന്റേയും വാദം കേട്ടശേഷം ഹര്ജി തള്ളികൊണ്ട് വിധിയായി. വീണ്ടും 1073 ല്‍ 83-ാം നമ്പറായി ആര്ത്താറ്റ് പള്ളിക്കേസിന്റെ അപ്പീല്‍ ചീഫ് കോര്ട്ടില് സമര്പ്പിച്ചു. അതും മലങ്കര സഭയ്ക്ക് പ്രതികൂലമായതിനാല്‍ 1076 ല്  7ാം നമ്പറായി കൊച്ചി വലിയ തമ്പുരാന്റെ മുന്നില് റോയല്‍ അപ്പീല്‍ സമര്പ്പിച്ചു.


റോയല്‍ കോര്ട്ടുവിധി അല്ലെങ്കില്‍ രാജകീയ അപ്പീല് എന്നത് ,1057 ലെ 1-ാം റഗുലേഷന് പ്രകാരം ചീഫ് കോര്ട്ടിലെ വിധിയുടെ അപ്പീല്‍ കൊച്ചി വലിയ തമ്പുരാന് തിരുമനസ്സിലെ സന്നിധാനത്തിങ്കല്‍ പ്രജകള്ക്ക്ധ ബോധിപ്പിക്കുന്നതിനു ഒരു സൌകര്യമുണ്ടായിരുന്നു. ബ്രിട്ടിഷീലെ പ്രിവി കൌണ്സിലിന്റെ ഒരു മാതൃകയാണ് ഇത്. അങ്ങിനെയുള്ള തീരുമാനം അവസാനതീരുമാനമായി കണക്കാക്കുന്നു.

ഇതിന്പ്രമകാരം മേല്‍ പറഞ്ഞ അന്യാധീനപ്പെട്ട പള്ളികളും സ്വത്തുക്കളും മലങ്കര സഭയ്ക്ക് തിരികെ ലഭിക്കുകയും വിധിയില്‍ രണ്ടാമതായി പറഞ്ഞിതില്പ്രകാരം (അന്യായപ്പെട്ട പള്ളികള്‍ ആര്ത്താറ്റ് പള്ളി, ചിറളയം പള്ളി, പഴയപള്ളി, കിഴക്കെപുത്തന്പയള്ളി, തെക്കെ കുരിശുപള്ളി) ആര്ത്താറ്റ് ഇടവകയില്‍ ഉള്പ്പെതട്ടവയാകുന്നു.) ആര്ത്താറ്റ് കുന്നംകുളം പള്ളി ഇടവക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

വിധി നടത്തിപ്പിനുശേഷം പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനി മഹാഇടവക യോഗംവിളിച്ചു ചേര്ത്തു. അതില് വെച്ച് ആര്ത്താറ്റ് പള്ളീ ഭരണത്തിനായി 4 കൈക്കാരന്മാരെ തിരഞ്ഞെടുത്തു. അതിനുശേഷം നാല് പള്ളികള്ക്കും ഓരോ കൈക്കാരനെ വീതം നിശ്ചയിക്കുകയും ചെയ്തു. അപ്രകാരം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ 1. പുലിക്കോട്ടില്‍ വറീത് കാക്കുണ്ണി,  2.  ചെറുവത്തൂര്‍ മാത്തു താരു,  3. ചുങ്കത്ത് കാക്കുണ്ണീ ഇട്യേര,   4. കോട്ടപ്പടി കൂത്തൂര്‍ ഇട്ടൂപ്പ് ഇയ്യാവു എന്നിവരായിരുന്നു.


ഇതിനിടയില്‍ വിശ്വാസികളുടെ സൌകര്യാര്ത്ഥം ചേലക്കര, തൃശൂര്‍, വടക്കാഞ്ചേരി എന്നീ സ്ഥലങ്ങളില്‍ ആര്ത്താറ്റ് ഇടവകയുടെ സഹകരണത്തോടെ പള്ളികള്‍ സ്ഥാപിച്ചു. ഒരു വിഭാഗം ആര്ത്താറ്റ് ദൈവമാതാവിന്റെ നാമത്തില്‍ തന്നെ മറ്റൊരു പള്ളി സ്ഥാപിച്ച് പിരിഞ്ഞുപോയി.


തുടര്ന്നുള്ള വര്ഷങ്ങളില്‍ മരത്തംകോട്, ഇയ്യാല്‍, കോട്ടപ്പടി, അയ്യംപറമ്പ്,  ചൊവ്വന്നൂര്, അടുപ്പൂട്ടി, ചിറ്റഞ്ഞൂര്, അക്കിക്കാവ്, മെയിന്‍ റോഡ്, മേലെപാറ എന്നിവിടങ്ങളിലായി പള്ളികള്‍ ഉയര്ന്നുവന്നു. കാലക്രമേണ മരത്തംകോട്, കോട്ടപ്പടി, അയ്യംപറമ്പ്, ചൊവ്വന്നൂര്, അടുപ്പുട്ടി, തൃശ്ശൂര്‍, ചേലക്കര, വടക്കാഞ്ചേരി, അക്കിക്കാവ് എന്നീ പള്ളികള്‍ സ്വതന്ത്രമായി പ്രത്യേകം ഇടവകകളായി പ്രവര്ത്തിക്കാനായി വിട്ടുകൊടുത്തു. പിന്നീട് മഹാഇടവകയില്‍ ഉണ്ടായിരുന്ന പള്ളികള്‍ ആര്ത്താറ്റ് പള്ളി, പഴയപള്ളി, ചിറളയം പള്ളി, തെക്കെ കുരിശുപള്ളി, പുത്തന്പിള്ളി, ചിറ്റഞ്ഞൂര്‍ പള്ളി, മെയിന്‍ റോഡ് പള്ളി, മേലെപാറ പള്ളി, ഇയ്യാല് പള്ളി എന്നിവയും ആ പള്ളികളുടെ കുരിശുപള്ളികളും 1958 ല്‍ സഭയില്‍ സമാധാനം സ്ഥാപിതമായപ്പോള്‍ ആര്ത്താറ്റ് സെന്റ് മേരീസ് പുത്തന്പറള്ളിയും, എം.ജി.എം. സംഘം വിട്ടുതന്ന കക്കാട് പള്ളിയും അതിനോടനുബന്ധിച്ചുള്ള വസ്തുവകകളും ആര്ത്താറ്റ് കുന്നംകുളം മഹാഇടവകയുടേതായി മാറി. ആര്ത്താറ്റ് ഇടവകയില്‍ അഞ്ച് പള്ളികള്‍ ഉള്പ്പെ്ട്ടിരുന്ന കാലത്ത് ആര്ത്താറ്റ് പള്ളിയുടേയും പഴയപള്ളിയുടേയും ഭരണം തെരഞ്ഞെടുത്ത ആര്ത്താറ്റ് കുന്നംകുളം പള്ളി ഇടവക കൈക്കാരന്‍ നേരിട്ടും മറ്റു മൂന്ന് പള്ളികളില്‍ ആര്ത്താറ്റ് കുന്നംകുളം പള്ളി, പഴപള്ളി, ചിറ്റഞ്ഞൂര് പള്ളി, മെയിന്‍ റോഡ് പള്ളി, മേലെപാറ പള്ളി എന്നീ പള്ളികളുടെ ഭരണം മഹാഇടവക കൈക്കാരന്‍ നേരിട്ടും മറ്റിടങ്ങളില്‍ മഹാഇടവക കൈക്കാരന്റെ മേല്നോട്ടത്തില്‍ അതാത് പള്ളികളില്‍ നിന്നും തെരെഞ്ഞെടുക്കുന്ന കൈക്കാരനും ഭരണം നടത്തി വന്നിരുന്നു. മഹാ ഇടവക കൈക്കാരന്‍ നേരിട്ട് നടത്തുന്ന പള്ളികളിലെ അംഗങ്ങള്ക്ക് മറ്റ് പള്ളികളിലെ പൊതുയോഗങ്ങളില്‍ സംബന്ധിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ മഹാഇടവക പൊതുയോഗത്തില്‍ എല്ലാപള്ളികളിലെ അംഗങ്ങള്ക്കും് സംബന്ധിക്കാനും സാധിച്ചിരുന്നു. തന്മൂലം മഹാഇടവക കൈക്കാരന് നേരിട്ടല്ലാതെ ഭരണം നടത്തുന്ന ഇടവകകളിലെ അംഗങ്ങള്ക്ക്ല രണ്ട് വോട്ടവകാശം ലഭിച്ചിരുന്നു. ഇത് മലങ്കര സഭാഭരണഘടനയ്ക്ക് വിരുദ്ധവുമായിരുന്നു എങ്കിലും സഭാഭരണഘടന നിലവില്‍ വരുന്നതിനുമുമ്പുണ്ടായ സംവിധാനം മാറ്റമില്ലാതെ തുടര്ന്നു.


1999 ല് കുന്നംകുളം ഭദ്രാസ്നാധിപന്‍ നി.വ.ദി.ശ്രീ. പൌലൂസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മേല്പറഞ്ഞ തിരുത്തുന്നതിനായി അനാവശ്യ തിടുക്കം കാണിക്കുകയും അത് വ്യവഹാരത്തിലേക്ക് നീങ്ങുകയും ചെയ്തു. മലങ്കരസഭയുടെ അഭിമാനവും ഉരുക്കുകോട്ടയുമായ ആര്ത്താറ്റ് കുന്നംകുളം മഹാഇടവകയുടെ മഹാബലം ചോര്ത്തിക്കളയുമെന്നതിനാലും സഭയുടെ തന്നെ മാതൃപള്ളിയായ ആര്ത്താറ്റ് തമ്പുരാനെ പെറ്റമ്മയുടെ ദേവാലയം എല്ലാ കുന്നംകുളത്തുകാരുടേയും അവകാശവും അഭിമാനവും ആയതിനാല്‍ അത് വിട്ടുനല്കാനുള്ള മാനസികബുദ്ധിമുട്ടുകണക്കിലെടുത്തും വൈമനസ്യത്തോടെയാണെങ്കിലും അന്നത്തെ മഹാഇടവക ഭാരവാഹികള്‍ 1999 ല്‍ ഒ.എസ് 363-99 നമ്പറായി തൃശൂര്‍ പ്രിന്സിപ്പല്‍ സബ്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. മഹായിടവകയ്ക്ക് വേണ്ടി കൈക്കാരന്‍ ടി.എം. സൈമന്‍, സെക്രട്ടറി ഉല്ലാസ്, പനക്കല്‍ ഇറ്റിമാത്തു ഉട്ടൂപ്പ്, കാക്കശ്ശേരി ജെയ്ക്കബ് ഷാന്റി, കോലാടി ഇറ്റിമാത്തു പാപ്പച്ചന്‍ എന്നിവര്‍ വാദികളും, കുന്നംകുളം മെത്രാസനമെത്രാപ്പോലീത്ത പൌലൂസ് മാര്‍ മിലിത്തിയോസ്, ഫാ. സെമണ്‍ വാഴപ്പിള്ളി (മേല് പറഞ്ഞ പള്ളികളുടെ വികാരിയായി മെത്രാന്‍ നിയമിച്ചു), തെക്കേക്കര വറിയത് തമ്പി, പുലിക്കോട്ടില്‍ ജോബ് ജോണ്സന്‍‍, പുലിക്കോട്ടില്‍ ജോര്ജ്ജ് ജോയ്, (ബദല്‍ കൈക്കാരന്മാര്, ഇവരെ മെത്രാപ്പോലീത്ത അംഗീകരിച്ചിരുന്നില്ല.) പനക്കല്‍ ഉട്ടൂപ്പ് കൊച്ചുണ്ണി, മലങ്കരമെത്രാപ്പോലീത്തയായിരുന്ന പ. മാത്യൂസ് ദ്വിതിയന്‍ ബാവ (ചട്ടമനുസരിച്ച് ചേര്ത്തത്), പി.പി. രാജന്‍, പി.ഐ. കാക്കുണ്ണി എന്നിവര്‍ പ്രതികളുമായിരുന്നു. ആര്ത്താറ്റ് കുന്നംകളും ഇടവക സംരക്ഷിക്കുന്നതിനായി രൂപീകരിച്ചിരുന്ന ഓര്ത്തഡോക്സ് സിറിയന്‍ പ്രോഗ്രസീവ് പാര്ട്ടി അന്യായക്കാര്ക്ക്ച പൂര്ണ്ണപിന്തുണയും പ്രഖ്യാപിച്ചു. തുടര്ന്ന് കേസുകളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. അതില്‍ സിവിലും ക്രിമിനലും ഉണ്ടായിരുന്നു. ഇതിനിടയില്‍ പള്ളികൈയ്യേറാന്‍ ഒരു വിഭാഗം ശ്രമിക്കുകയും ഭണ്ഡാരങ്ങള്‍ കൈവശപ്പെടുത്തുകയും ബദല്കൈിക്കാരന്മാരെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്ന്ന് ഭണ്ഡാരങ്ങള്‍ റിസീവര്‍ ഭരണത്തിലായി. ആര്ത്താറ്റ് പള്ളിയുടെ കേന്ദ്രഓഫീസ് പ്രവര്ത്തിച്ചിരുന്ന പഴയപള്ളി ഓഫീസിലെ റെക്കോഡുകളും കടത്തികൊണ്ടുപോയി ഇതില് കയ്യേറാതെ പോയത് പഴയപള്ളിയും (ശ്രീ. പി.പി. മാണിയുടെ വിരോചിത ഇടപെടല്മൂലം) ചിറ്റഞ്ഞൂര് പള്ളിയും (വരുമാനം കുറവായതിനാല്‍) മാത്രമാണ്. വൈദികരില്‍ നിന്നും മഹാഇടവക വികാരിയായിരുന്ന ദി. ശ്രീ. പുലിക്കോട്ടില്‍ ജോസഫ് കോര്‍ എപ്പിസ്കോപ്പ മഹായിടവയ്ക്ക് അനുകൂലമായി പരസ്യനിലപാടെടുത്തത് ഈ അവസരത്തില്‍ പ്രസ്താവയോഗ്യമാണ്. മാത്രമല്ല മഹായിടവകയെ അനുകൂലിച്ച് രംഗത്ത് വന്നവരെയെല്ലാം കൊള്ളരുതാത്തവരെന്ന് കരിതേച്ച് കാണിക്കാന്‍ ഒരു വിഭാഗം കഠിനമായി തന്നെ ശ്രമിച്ചിരുന്നു. ഇതുമൂലം കേസ് കൊടുത്തവരും അനുകൂലിച്ചവരും അനുഭവിച്ച മാനസിക പീഢനം വലുതായിരുന്നു. സ്ത്രീകളുടെ ദുര്ബ്ബലമനസിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇവര്ക്കെതിരെ രംഗത്ത് കൊണ്ടുവരുന്നതിനും ശ്രമം നടന്നു.


കലക്കവെള്ളത്തില്‍ മീന്പിതടിക്കാന്‍ കാത്തുനിന്നിരുന്ന യാക്കോബായക്കാര്‍ മഹായിടവകയുടെ ശക്തി ക്ഷയിച്ചത് മനസ്സിലാക്കിയതും കോടതി വിധിയുടെ മറവില്‍ ആര്ത്താറ്റ് സെന്റ് മേരീസ് പുത്തന്പതള്ളിയും അതിന്റെ ചാപ്പലായി നില്ക്കു്ന്ന താഴത്തെപാറ സെന്റ് തോമസ് പള്ളിയും കയ്യേറി പള്ളി റെക്കോഡുകളും വിശുദ്ധ വസ്ത്രങ്ങളും നശിപ്പിച്ചു. വര്ഷങ്ങളായി മലങ്കരമക്കള്‍ കയ്യുംമെയ്യും മറന്ന് സംരക്ഷിച്ച ദേവാലയം ഒരുനിമിഷം കൊണ്ട് ഇല്ലാതാകുന്നത് നോക്കിനില്ക്കാനെ കുന്നംകുളത്തുകാര്ക്കായുള്ളു എന്നത് വേദനാജനകമാണ്. കേസ് പ്രതികൂലമായി ഭവിക്കും എന്ന് മനസിലാക്കിയ പ്രതികളും കേസ് നടത്തുന്നത് സാമ്പത്തികമായി ഇടവകയേയും പരോക്ഷമായി സഭയെ തന്നെയും ബാധിക്കും എന്നതിനാല്‍ വാദികളും പല മദ്ധ്യസ്ഥന്മാരൂടെയും സാമീപ്യത്തില്‍ നിരവധി ചര്ച്ചകള്‍ നടന്നതിനൊടുവില്‍ 2007 ല്‍ കേസ് ഒത്തുതീര്പ്പായി. അതിന്പ്രകാരം പുത്തന്പവള്ളി, ചിറളയം പള്ളി, തെക്കെകുരിശുപള്ളി, ആര്ത്താറ്റ് പുത്തന്പ്ള്ളി, ഇയ്യാല്പ ‍ള്ളി, മെയിന്‍ റോഡ് പള്ളി, പാറയില്‍ പള്ളി, ചിറ്റഞ്ഞൂര് പള്ളി, കക്കാട് ചാപ്പല്‍ പള്ളി, വൈശേരി ചാപ്പല് (ഇപ്പോള് പുതുക്കി പള്ളിയായി പ്രവര്ത്തിക്കുന്നു) എന്നീ ദേവാലയങ്ങള് സ്വതന്ത്രമായി പ്രവര്ത്തിക്കാന്‍ ഇടവകക്കാരെ ഏല്പ്പിച്ചുകൊടുത്തു. ആര്ത്താറ്റ് കുന്നംകുളം മഹാഇടവകയുടെ പേര് മാതൃദേവാലയമായ ആര്ത്താറ്റ് പള്ളിയുടെ മദ്ധ്യസ്ഥയായ ദൈവമാതാവിന്റെ നാമം ചേര്ത്ത് ആര്ത്താറ്റ് കുന്നംകുളം (സെന്റ് മേരീസ്) ഓര്ത്തഡോക്സ് സിറിയന്‍ പള്ളി എന്നാക്കി മാറ്റി. എന്നാല്‍ പേരു മാറ്റിയതുകൊണ്ട് ഇത് പുതിയ ഇടവകയില്ലെന്നും ആര്ത്താറ്റ് കുന്നംകുളം മഹായിടവകയുടെ തുടര്ച്ചയാണെന്നും നിശ്ചയിച്ചു. കൂടാതെ സ്വതന്ത്രമായി നില്ക്കാന്‍ അനുവദിച്ച ദേവാലയങ്ങളുടെ കുരിശുപള്ളികള്‍ ഒഴിച്ച് ബാക്കിയെല്ലാസ്വത്തുക്കളും മഹാഇടവകയുടേതാണെന്ന് നിശ്ചയിച്ചു. അതിന്പ്രകാരം ആര്ത്താറ്റ് പള്ളിയും പഴയപള്ളിയും മാതൃദേവാലയങ്ങളായും ഇവയുടെ കീഴില്‍ ചാട്ടുകുളം, ആനായ്ക്കല്‍, കുറുക്കന്പാഹറ, ആര്ത്താറ്റ്, ഒറ്റാല്ശാവല, നടുപ്പന്തി, പഴയപള്ളിപടി, പഴയപള്ളി പറമ്പ് എന്നിവിടങ്ങളിലെ കുരുശുപള്ളികളും, ആര്ത്താറ്റ് ശവക്കോട്ടപള്ളിയും, ശവക്കോട്ടയും, ആര്ത്താറ്റ് കിഴക്കെപറമ്പും, ഐ.റ്റി.സി. പറമ്പും, ആര്ത്താറ്റ്ശാല പറമ്പും, കോട്ടേഴ്സും, ചിറ്റഞ്ഞൂര്-ഒറ്റാല്ശാല പറമ്പും, ഈഞ്ഞാംകുളവും അതിനോടനുബന്ധിച്ച കരഭൂമിയും, തെക്കെകുരിശുപള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിന്റെ മുന്നിലുള്ള സ്ഥലവും, എം.ജെ.ഡി. ഹൈസ്ക്കൂളും, എം.ജെ.ഡി. എല്‍.പി. സ്കൂള്, സ്കൂളിന്റെ സ്ഥാവര ജംഗമവസ്തുക്കളും, വിദ്യാഭ്യാസ ഏജന്ഷികപ്പും, മഹായിടവക ഓഫീസ് കെട്ടിടവും അതിലെ സ്വത്തുക്കളും, റെക്കോഡുകളും കെട്ടിടങ്ങളും വാടകമുറികളും, മേല്പ്പൂട്ടിലുള്ള സ്വത്തുക്കളും പത്താക്കും മഹായിടവകയ്ക്ക് ഐ.റ്റി.സി.യിലുള്ള അധികാരങ്ങളും, വാഹനങ്ങളും, മറ്റ് സ്ഥാപനങ്ങളിലും സംഘടനകളിലും ഉള്ള അധികാരങ്ങളും അവകാശങ്ങളും സ്ഥാനങ്ങളും അങ്ങനെയെല്ലാം ഇപ്പോള് ഈ ഇടവകയില്‍ ഉള്പ്പെങടുന്നു.
© Copy Right 2008. All Rights Reserved.