Rules and Regulations

ഒ.എസ്. പി.പി. ഭരണഘടന

സ്ഥാപിതം-

ആര്ത്താറ്റ് കുന്നംകുളം ഓര്ത്തഡോക്സ് സുറിയാനി സമുദായത്തില്പ്പെട്ട 18 വയസ്സ് പ്രായം തികഞ്ഞ പുരുഷന്മാര്‍ അംഗങ്ങളായിട്ടുള്ള ഓര്ത്തഡോക്സ് സിറിയന് പ്രോഗ്രസീവ് പാര്ട്ടി (O.S.P.P. ) സത്യവും ന്യായവും സമാധാനവും മുന്‍നിര്ത്തി ആര്ത്താറ്റ് കുന്നംകുളം പള്ളി ഭരണം നിയന്ത്രിക്കുന്നത് മലയാളവര്ഷം 1121 മീനം നാലാം തിയ്യതി (1946) സ്ഥാപിതമായി.

ലക്ഷ്യം

ഈ സംഘടനയുടെ പരമപ്രധാനമായ ലക്ഷ്യം ആര്ത്താറ്റുകുന്നംകുളം ഓര്ത്തഡോക്സ് സുറിയാനി പള്ളി ഇടവകയുടേയും മലങ്കരസഭയുടേയും പുരോഗതിക്കുവേണ്ടി പ്രവര്ത്തിക്കുകയും ആയതിനു ആവശ്യമായ എല്ലാ നേതൃത്വവും നല്കുക എന്നതാണ്.

ഈ സംഘടനയുടെ രക്ഷാധികാരി പ. മാര്ത്തോമാശ്ലീഹായുടേയും പൌരസ്ത്യ കാതോലിക്കായുടേയും സിംഹാസനത്തില് വാണരുളുന്ന പരിശുദ്ധ കാതോലിക്കാബാവ തിരുമേനിയാകുന്നു.

അംഗത്വം-

ആര്ത്താറ്റ് കുന്നംകുളം ഓര്ത്തഡോക്സ് സുറിയാനി പള്ളി ഇടവകയില്പ്പെട്ട 18 വയസ്സ് പൂര്ത്തിയായ എല്ലാ പുരുഷന്മാര്ക്കും കൊല്ലം പ്രതി നിശ്ചിത തുക മെമ്പര്ഷിപ്പ് കൊടുത്ത് ഈ സംഘടനയുടെ അംഗമാകാവുന്നതാണ്. ഈ സംഘടനയുടെ അംഗത്വം ആഗ്രഹിക്കുന്നവര്‍ ഒരു നിശ്ചിത ഫോറത്തില് സംഘടനയുടെ സെക്രട്ടറിക്ക് അപേക്ഷനല്കേണ്ടതും ഈ അപേക്ഷ പ്രവര്ത്തകസമിതി അംഗീകരിക്കുന്നപക്ഷം ഈ സംഘടനയുടെ അംഗമാകാവുന്നതുമാണ്.

അംഗത്വം ആഗ്രഹിക്കുന്നവരുടെ അപേക്ഷ അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പരിപൂര്ണ്ണാധികാരം പ്രവര്ത്തകസമിതിക്കുള്ളതാണ്. ഇപ്രകാരം നിരാകരിക്കുന്ന അപേക്ഷ പൊതുയോഗത്തില് സമര്പ്പിച്ച് പൊതുയോഗത്തിന് യുക്തമെന്ന് തോന്നുന്നപക്ഷം അംഗത്വം അംഗീകരിക്കാവുന്നതാണ്.

ഭാരവാഹികള്‍-

ഈ സംഘടനയ്ക്ക് പ്രസിഡന്റും സെക്രട്ടറിയും ഖജാന്ജിയും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ വിവിധ ആവശ്യങ്ങളെ മുന്നിര്ത്തി കണ്‍വീനറേയും ജോയിന്റ് കണ്‍വീനറേയും ഓര്ഗനൈസിങ്ങ് സെക്രട്ടറിയേയും തീരുമാനിക്കാവുന്നതാണ്.

പ്രസിഡന്റും സെക്രട്ടറിയും ഖജാന്ജിയും ഉള്പ്പെടെ 15 പേരടങ്ങുന്ന ഒരു പ്രവര്ത്തകസമിതി ഈ സംഘടനയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്.

ഈ സംഘടനയുടെ ഒരു വര്ഷം ഏപ്രില്‍ ഒന്നു മുതല്‍ മാര്ച്ച് മുപ്പത്തൊന്നുവരെയായിരിക്കും.

യോഗനടത്തിപ്പ്-

വര്ഷാവസാനത്തിനുശേഷം ഏപ്രില്‍ മാസത്തില്‍ സംഘടനയുടെ വാര്ഷികപൊതുയോഗം കൂടേണ്ടതാണ്. വര്ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും പൊതുയോഗം കൂടേണ്ടതാണ്. പ്രവര്ത്തകസമിതി മാസത്തില്‍ ഒരിക്കലോ മറ്റു അത്യാവശ്യസന്ദര്ഭങ്ങളിലോ സെക്രട്ടറി വിളിച്ചുകൂട്ടേണ്ടതും സെക്രട്ടറി പ്രവര്ത്തകസമിതിയോഗം വിളിച്ചുകൂട്ടാത്തപക്ഷം പ്രസിഡന്റും 2 പ്രവര്ത്തക സമിതി അംഗങ്ങളുംകൂടി എല്ലാഅംഗങ്ങള്ക്കും രേഖാമൂലം നോട്ടീസ് നല്കി പ്രവര്ത്തകസമിതി വിളിച്ചുകൂട്ടാത്തപക്ഷം പൊതുയോഗമെമ്പര്മാരില്‍ പത്തുപേര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടാല്‍ പ്രസിഡന്റ് പൊതുയോഗം വിളിച്ചു കൂട്ടാവുന്നതാണ്. പൊതുയോഗത്തിന്റെ ക്വാറം ആകെ മെമ്പര്ഷിപ്പിന്റെ ആറില്‍ ഒന്നും ആയിരിക്കും. പൊതുയോഗത്തിലും പ്രവര്ത്തകസമിതിയിലും പ്രസിഡന്റിന്റെ അഭാവത്തില്‍ സീനിയറായ ഒരു മെമ്പര്‍ അദ്ധ്യക്ഷനായിരിക്കേണ്ടതാണ്.

വരവ് ചിലവുകള്‍-

സെക്രട്ടറി കണക്കുകള്‍ എഴുതി തയ്യാറാക്കേണ്ടതാണ്. വരവ് ചിലവ് കണക്കുകള്‍ ഇന്റേണല്‍ ഓഡിറ്റിനുശേഷം പ്രവര്ത്തകസമിതിയില്‍ കൊണ്ടുവന്ന് പാസാക്കി പൊതുയോഗത്തില്‍ സമര്പ്പിക്കേണ്ടതാണ്. ഖജാന്ജി സംഘത്തിന്റെ പണം സൂക്ഷിക്കേണ്ടതാണ്. സംഘത്തിനുവേണ്ടി ബാങ്കിലും മറ്റും അക്കൌണ്ട് തുടങ്ങേണ്ടത് ഖജാന്ജിയുടേയും സെക്രട്ടറിയുടേയും കൂട്ടായപേരിലായിരിക്കണം.

ഈ ഭരണഘടനയില് ഉള്‍പ്പെടാത്ത ഏതെങ്കിലും വിഷയങ്ങള്‍ ഉണ്ടെങ്കില്‍ പ്രവര്ത്തകസമിതികൂടി ചര്ച്ചചെയ്ത് ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കാവുന്നതാണ്. ഭരണഘടനയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ പൂര്ണ്ണമായോ ഭാഗികമായോ വേണമെന്നുണ്ടെങ്കില്‍ അത് പ്രവര്ത്തകസമിതി അംഗീകരിച്ച് പൊതുയോഗത്തിന്റെ ഭൂരിപക്ഷ തീരുമാനത്തോടുകൂടി നടപ്പാക്കേണ്ടതാണ്.


© Copy Right 2008. All Rights Reserved.