History

1211-ാം മാണ്ട് (ക്രി. വ. 1946) മീനമാസം 4-ാം തിയ്യതി ചേര്ന്ന ഒരു പൊതുയോഗത്തില്‍ വെച്ചാണ് ഓര്ത്തഡോക്സ് സിറിയന് പ്രോഗ്രസീവ്പാര്ട്ടി രൂപം കൊണ്ടത്. അന്നത്തെ യോഗത്തില്‍ ശ്രീ. ഉക്രു താവുണ്ണി അദ്ധ്യക്ഷത വഹിച്ചു. താഴെ പറയുന്ന പ്രമേയങ്ങളാണ് അന്ന് യോഗം പാസാക്കിയത്.

1.         ഓര്ത്തഡോക്സ് സിറിയന് പ്രോഗസീവ് പാര്ട്ടി എന്ന പേരില് ഒരു സംഘടന രൂപീകരിച്ചു.

2.         സത്യവും ന്യായവും സമാധാനപരവുമായി ആര്ത്താറ്റ് കുന്നംകുളം പള്ളി ഭരണം നിയന്ത്രിക്കുകയാണ് പാര്ട്ടിയുടെ ഉദ്ദേശം.

3.         കാതോലിക്കദിനം പാര്ട്ടിയുടെ ആഭിമുഖ്യത്തില് പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നതിനും ആയതിന് പൊതുജനങ്ങളില്‍ നിന്നും കമ്മിറ്റിയെ തെരെഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു.

4.         താഴെ പറയുന്നവരെ ഒരു വര്ഷത്തെ പാര്ട്ടിയുടെ പ്രഥമ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

            പ്രസിഡന്റ് ശ്രീ. പനക്കല്‍ വറിയത് ഇട്ട്യേര

            സെക്രട്ടറി ശ്രീ. സി.വി. താരു

            ജോ. സെക്രട്ടറി ശ്രീ. സി. ഉക്രു താവുണ്ണി

            ഖജാന്ജി ശ്രീ. പനക്കല്‍ ഇട്ട്യേര വറിയത്

            എക്സിക്യൂട്ടീവ്   ശ്രീ. പി.എല്‍. ഇട്ടിമാണി

                                    ശ്രീ. വി.പി. കുരിയപ്പന്‍

                                    ശ്രീ. സി.ഐ. ചേറു

                                    ശ്രീ കെ.ഐ. ഇയ്യപ്പന്‍

                                    ശ്രീ. സി.ഐ. സൈമണ്‍

5.         പ്രാഥമിക മെമ്പര്മാരായി 1121 ല് കുമ്പസാരിച്ച് വരിസംഖ്യ കൊടുത്തവര്ക്കെല്ലാം ഈ പാര്ട്ടിയില്‍ ചേരാവുന്നതാണെന്ന് തീര്ച്ചയാക്കി.

തുടര്ന്നുള്ള വര്ഷങ്ങളില്‍ പ്രവര്ത്തകരുടെ സഹകരണത്തോടെ കാതോലിക്കദിനം, കാതോലിക്ക സോവനീര്‍ പ്രകാശനം, മാര് പീലക്സിനോസ് സ്മാരക സോവനീര്‍ പ്രകാശനം, ഗ്രീസിലെ രാജകുമാരന് സ്വീകരണം, എം.ജെ.ഡി. സ്കൂള്‍ നടത്തിപ്പിനുള്ള സഹായങ്ങള്‍, സഭ നടത്തുന്ന വിദേശമേല്ക്കോയ്മക്കെതിരായ കേസുകളെ പ്രോത്സാഹിപ്പിക്കുക, മഹാന്മാരായ സഭാ നേതാക്കളുടെ ഛായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യല്, അന്നദാനം, പുലിക്കോട്ടില് തിരുമേനിയുടെ ഓര്മ ആചരണം, എല്ലാറ്റിലുമുപരിയായി ആര്ത്താറ്റ് കുന്നംകുളം മഹാഇടവക നിലനിര്ത്തുന്നതിനുവേണ്ടി ധീരമായ ചെറുത്തുനില്പ്പു നടത്തി. അതിനായി മുന്നിട്ടിറങ്ങിയവരെ അകഴമിഞ്ഞു പ്രോത്സാഹിപ്പിച്ചു. അതില് ഏറെക്കുറെ വിജിയക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ ജന്മഭൂമിയായ കുന്നംകുളത്തുള്ള ദേവാലയങ്ങളേയും, ആചാരാനുഷ്ഠാനങ്ങളേയും, വിശ്വാസങ്ങളേയും, മണ്മറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രസംഭങ്ങളേയും ഉള്പ്പെടുത്തി ഒരു വെബ്സൈറ്റ് ആരംഭിച്ചു. കൂടാതെ ചെറുതും വലുതുമായ നിരവധി പ്രവര്ത്തനങ്ങള് നടത്താന് ഈ സംഘടനയ്ക്ക് സാധിച്ചു.

വിവിധ വര്ഷങ്ങളിലായി ദി. ശ്രീ. പാറമേല് കുരിയാക്കോസ് കത്തനാര്‍, വ. ദി. ശ്രീ. കാക്കശ്ശേരി ജോസഫ് കോര്‍ എപ്പിസ്കോപ്പ, ദി. ശ്രീ. ചെറുവത്തൂര്‍ മാത്തു കത്തനാര്‍, ദി. ശ്രീ. ചുങ്കത്ത് ജോസഫ് കത്തനാര്‍, വ. ദി. ശ്രീ. പുലിക്കോട്ടില്‍ പീറ്റര്‍ കോര്‍ എപ്പിസ്കോപ്പ തുടങ്ങിയവര്‍ ഈ സംഘടനയെ നയിച്ചിട്ടുണ്ട്.


© Copy Right 2008. All Rights Reserved.