News

 

കുന്നംകുളവും ആചാരങ്ങളും

യഹൂദപട്ടണമായ യെറുശലേമില് അവര് തങ്ങളുടെ വിശ്വാസങ്ങള്‍ തലമുറകളിലേക്ക് പകര്ന്നു കൊടുക്കുന്നതിനു വേണ്ടി ചില ആചാരങ്ങള്‍ നടത്തിയിരുന്നു. അതുപോലെ കുന്നംകുളം നിവാസികളും തങ്ങളുടെ വിശ്വാസങ്ങള് തലമുറകളിലേക്ക് പകര്ന്നു കൊടുക്കുന്നതിനു വേണ്ടി ചില ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നു. വലിയ നോമ്പിലെ നാല്പത്തൊന്നാം (ശനിയാഴ്ച) ഉണ്ടാക്കേണ്ട പലഹാരം. അമ്പതു നോമ്പിന്റെ ആദ്യ നാല്പത് ദിവസം കര്ത്താ്വ് നോമ്പ് നോറ്റതിനേയും പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തേയും ഓര്ത്ത് നമ്മള്‍ നോമ്പ് അനുഷ്ഠിക്കുന്നു. കര്ത്താവ് നാല്പത് ദിവസം നോമ്പ് നോറ്റ് വീടിയതുപോലെ നാമും നാല്പത് ദിവസം നോമ്പ് നോറ്റ് വിടണം. എന്നാല് പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്ത്ത് നമ്മള് നോമ്പ് അനുഷ്ഠിക്കുന്നതു കൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍ നാളികേരത്തോടൊപ്പം തെങ്ങിന് ചക്കരയോ പനംചക്കരയോ ചേര്ക്കുന്നു. ചക്കര കള്ളില് നിന്നാണല്ലോ ഉണ്ടാക്കുന്നത്. കൊഴു എന്നാല് മഴു എന്നര്ത്ഥം. ഭൂമിയെ കൊഴു പിളര്ന്ന് ചിതറിക്കുന്നതുപോലെ പാതാള വാതുക്കല്‍ നോമ്പിനെ മുറിയ്ക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് കൊഴുക്കട്ട എന്ന പേര് ഈ പേര് പലഹാരത്തിന് ഉണ്ടായത്. യഹൂദ റബ്ബിമാര്‍ പ്രത്യേക ദിവസങ്ങളില്‍ കുട്ടികളെ ഒരുമിച്ച് കൂട്ടുമായിരുന്നു. അന്നേ ദിവസം അവരുടെ റബ്ബി എഴുന്നേറ്റ് എല്ലാ കുട്ടികളേയും കയ്യില്‍ കയ്പുനീര് ഒഴിച്ചുകൊടുത്ത് അത് കുടിക്കാന്‍ ആവശ്യപ്പെടും. പിന്നീട് ഉപ്പുവെള്ളവും അവസാനം തേനും ഒഴിച്ചു കൊടുക്കുന്നു. അതിനു ശേഷം ഇസ്രയേല് മക്കള്ക്ക് മിസ്രയേമില്‍ ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നതിന് കയ്പുനീരും, മിസ്രേമ്യരുടെ പീഠനം സഹിക്കാതെ കരയുമ്പോള്‍ കണ്ണൂനീര്‍ തുടയ്ക്കാന്‍ കഴിയാതെ അത് വായിലേക്ക് ഒഴുകിയിറങ്ങിയ ദുഃഖകരമായ സംഭവത്തെ ഓര്പ്പിക്കുന്നതിന് ഉപ്പുവെള്ളവും, മോശയുടെ നേതൃത്വത്തില്‍ തേനും പാലും ഒഴുകുന്ന കനാന് നാട്ടിലേക്ക് ദൈവം കൊണ്ടുവന്നതിനാണ് തേനെന്നുള്ള വിവരങ്ങള്‍ വിവരിച്ചു കൊടുത്തിരുന്നു. അപ്രകാരം ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോള്‍ അത് എന്തിനാണെന്നും മാതാപിതാക്കള്‍ പിന്തലമുറയ്ക്ക് പറഞ്ഞുകൊടുക്കണമെന്നും കുന്നംകുളത്തെ ക്രിസ്ത്യാനികള് നിശ്ചയിച്ചിരുന്നു.

© Copy Right 2008. All Rights Reserved.