return to back

St.George Orthodox Syrian Church, Melepara

സെന്റ് ജോര്ജ്ജ് ചര്‍ച്ച്  മേലേപാറ

കുന്നംകുളം നടുപന്തി, വലിയങ്ങാടി എന്നീ ഭാഗത്തുണ്ടായിരുന്ന കച്ചവടകേന്ദ്രങ്ങള്‍ കാലക്രമേണ കുന്നംകുളം മേഞ്ചേരി പാറയിലങ്ങാടിയിലേക്ക് മാറുകയും തന്മൂലം ഇവിടങ്ങില്‍ സുറിയാനി ക്രിസ്ത്യാനികളുടെ എണ്ണം വര്ദ്ധിക്കുകയും ഒപ്പം തന്നെ വേര്‍പ്പാടു സഭകളുടെ പ്രവര്ത്തനം ഈ ഭാഗത്ത് ശക്തിപ്പെടുകയും ചെയ്തപ്പോള്‍ ഇവിടം ഒരു പള്ളി സ്ഥാപിക്കേണ്ടത് അത്യാവശ്യമാവുകയും ആര്ത്താറ്റ് കുന്നകുളം മഹാഇടവക കൈക്കാരനായിരുന്ന ശ്രീ. ചുങ്കത്ത് ഉട്ടൂപ്പ് താവു പാറയില്‍ അങ്ങാടിയില്‍ പതിനാറ് സെന്റ് സ്ഥലം സ്വന്തം പേരില്‍ തീറുവാങ്ങുകയും പ്രസ്തുത സ്ഥലം സഭാസമാധാനത്തിനുശേഷം ആര്ത്താറ്റ് കുന്നംകുളം മഹാഇടവകയ്ക്ക് കൈമാറുകയും ചെയ്തു. ഈ സ്ഥലത്ത് 1955 ഡിസംബര്‍ 28-ന് പൌരസ്ത്യകാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബാസേലിയോസ് ദ്വിതിയന്‍ ബാവ തിരുമേനി വി. മര്ത്തോമശ്ലീഹായുടെ നാമത്തില്‍ ‍ഒരു കുരിശിന്‍ തൊട്ടിക്ക് കല്ലിട്ടു കുരിശിന്‍ തൊട്ടിയുടെ പെരുന്നാള്‍ ഡിസംബര് 28 കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിച്ചു വന്നിരുന്നു.

1968 ല്‍ കുരിശുപള്ളിക്കടുത്തുള്ള കുറച്ചു സ്ഥലം കൂടി ആര്ത്താറ്റ് കുന്നംകുളം മഹാഇടവക തീറു വാങ്ങി. തുടര്‍ന്ന് കുരിശപള്ളിയോട് ചേര്‍ന്ന് ഒരു പള്ളി പണിയുന്നതിന് 1970 ജൂണ്‍ മാസത്തില്‍ ചേര്ന്ന ആര്‍ത്താറ്റ് കുന്നംകുളം മഹാഇടവക പൊതുയോഗം ഏകകണ്ഠമായി തീരുമാനിച്ചു. പള്ളിപണിക്കായി ദി. ശ്രീ. പുലിക്കോട്ടില്‍ ജോസ് കത്തനാര്‍ പ്രസിഡന്റും ശ്രീ. പനക്ക‍ല്‍ ‍വറിയത് ഇട്ട്യേശന്‍ കണ്‍വീനറുമായി. ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു. തുടര്ന്ന് നി.വ.ദി.ശ്രീ. യൂഹാന്നോന്‍ മാര്‍ ‍സേവേറിയോസ് തിരുമനസ്സുകൊണ്ട് വി. ഗിവര്ഗ്ഗീസ് സഹദായുടെ നാമത്തില്‍ പള്ളിയുടെ ശിലാസ്ഥാപനം നിര് വഹിച്ചു. അതിനുശേഷം പള്ളിപണി കഴിയുന്നതുവരെ 1971ല്‍ ദി.ശ്രീ. മേക്കാട്ടുകളും ദാവീദ് കത്തനാര്‍ പ്രസിഡന്റായും വിവിധ വര്‍ഷങ്ങളിലായി ചെമ്മണ്ണൂര്‍ ഉട്ടൂപ്പ് ബേബി, ശ്രീ. ചെറുവത്തൂര്‍ ഉട്ടൂപ്പ് പാപ്പച്ചന്‍, ചെമ്മണ്ണൂര്‍ ഉട്ടൂപ്പ് മേത്യു എന്നിവര്‍ കണ്‍‍വീനര്മാരെയും പള്ളി പണി മുന്നോട്ടു കൊണ്ടുപോയി. 1975 ജനുവരി 3ന് നി.വ.ദി. ശ്രീ. യൂഹാന്നോന് മാര് സേവേറിയോസ് തിരുമനസ്സുകൊണ്ട് ദേവാലയത്തിന്റെ താല്ക്കാലിക കൂദാശ നിര്‍വ്വഹിച്ചു.

ഈ പള്ളിയുടെ പ്രധാന ത്രോണോസ് വി. ഗിവര്ഗ്ഗീസ് സഹദായുടെ നാമത്തിലും വടക്ക് ഭാഗത്തെ ത്രോണോസ് കോതാമംഗലത്ത് കാലം ചെയ്ത യല്ദൊ മാര്‍ ബാസേലിയോസ് ബാവായുടെ നാമത്തിലും തെക്ക് ഭാഗത്തെ ത്രോണോസ് പ. പരുമല തിരുമേനിയുടെ നാമത്തിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.

മൂന്നു നൊയമ്പ് വിടുന്ന സന്ധ്യക്ക് നടത്തുന്ന ഊട്ട് ഇപ്പോഴും നടന്നു വരുന്നു എന്നാല്‍ അതിനു മുന്നോടിയായി നടന്നിരുന്ന നരിക്കളി ഇപ്പോള് കാണുന്നില്ല.

പള്ളിയുടെ പ്രധാനപെരുന്നാള്‍ കാലം ചെയ്ത പ. മോറാന്‍ മാര്‍ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ ഓര്‍മ്മ ദിവസമായ ജനുവരി 3ന് ആഘോഷിക്കുന്നു. കൂടാതെ വി. ഗിവര്ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും പ. യെല്‍ ദൊ മാര്‍ ബാസ്സേലിയോസ്, പ. പരുമല മാര്‍ ‍ഗ്രീഗോറിയോസ് എന്നീ പിതാക്കന്മാരുടെ ഓര്മ്മ ദിവസവും ഇവിടെ ആഘോഷിച്ചു വരുന്നു.

ആര്ത്താറ്റ് കുന്നംകുളം മഹാഇടവകയിലെ കൂട്ടുപള്ളിയായിരുന്ന ഈ ദേവാലയം ആര്ത്താറ്റ് കുന്നംകുളം മഹാഇടവക കേസ് രാജിയായതിനെ തുടര്‍ന്ന് സ്വതന്ത്ര ഇടവകായി നിലകൊള്ളുന്നു. കേസിനോടനുബന്ധിച്ച് കുര്ബ്ബാന ചൊല്ലിക്കൊണ്ടിരിക്കെ കാസായില് നിന്നും അപ്പം എടുത്ത് പോക്കറ്റിലിട്ടതിനും ബഹു. വൈദീകരെ ലഭിക്കാതെ വീഡിയോ കുര്ബാന നടത്തിയതിനും അങ്ങനെ മറക്കാനാഗ്രഹിക്കുന്ന പല മുഹൂര്‍ത്തങ്ങള്‍ക്കും‍ സാക്ഷിയാണ് ഈ ദേവാലയം.

 
View Image Gallery
 

Major Festivals


© Copy Right 2008. All Rights Reserved.