return to back

St.Marys Orthodox Syrian New Church, Arthat

സെന്റ് മേരീസ് പുത്തന്‍ പള്ളി

പരിശുദ്ധന്മാരായാ രണ്ടു പിതാക്കാന്മാരുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളിയെന്ന നിലയില്‍ ഈ പള്ളി പ്രസിദ്ധമാണ്. കൂടാതെ കുന്നംകുളം പട്ടണത്തിലെ കക്ഷിവഴക്കു നിലനില്ക്കുന്ന ഏക പള്ളിയെന്ന നിലയിലും ഇവിടെ പ്രസിദ്ധമാണ്. ആര്ത്താറ്റ് കുന്നംകുളം പള്ളികളില് നിന്നു ആത്മീക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരുന്ന ജനങ്ങള്‍ സഭയില്‍ കക്ഷിസംബന്ധമായ വ്യവഹാരങ്ങള്‍ നിലവില് വന്നപ്പോള്‍ പാത്രിയര്ക്കീസു വിഭാഗത്തില് ചേര്ന്നവര് അവരുടെ ആത്മീകാവശ്യങ്ങല്‍ ‍നിര് വ്വഹിക്കുന്നതിനായി ആര്ത്താറ്റ് ഒരു പള്ളി പണിയുവാന്‍ നിശ്ചയിച്ചു. ചെറുവത്തൂര്‍ മാത്തുകത്തനാരും മറ്റു തൊണ്ണൂറ്റിരണ്ടു പേരുംകൂടി കൊച്ചി ഗവണ്മേണ്ടിനു കൊടുത്ത അപേക്ഷപ്രകാരം പള്ളിക്കും ശവക്കോട്ടയ്ക്കുംകൂടി അനുവാദം ലഭിക്കുകയും അപേക്ഷകരില് ഉള്‍പ്പെട്ട പന്ത്രണ്ടു വ്യക്തികളുടെ പേരില്‍ വാങ്ങിച്ച സ്ഥലത്തു അന്നത്തെ അന്ത്യോഖ്യാ പ്രതിനിധി സ്ലീബാ മാര്‍ ഒസ്താത്തിയോസ് മെത്രാപോലീത്ത 1920 ഒക്ടോബര്‍ 9 നു വി. ദൈവമാതാവിന്റെ നാമത്തില്‍ പള്ളിയ്ക്കു ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ആദ്യമായി താല്ക്കാലിക ഷെഡില്‍‍ അന്നുതന്നെ വി. കുര്ബ്ബാനയര്പ്പിക്കുകയും ചെയ്തു. ഇദ്ദേഹം 1930 മാര്ച്ച് 18 നു കാലം ചെയ്യുകയും ഈ പള്ളിയുടെ വടക്കെ ഭാഗത്തു കബറടക്കുകയും ചെയ്തു.

പള്ളിയിലെ പ്രദാനത്രോണോസ് വി. ദൈവമാതാവിന്റെ നാമത്തിലും ഇരുവശങ്ങളിലുമുള്ള ത്രോണോസുകള്‍ മാര്ത്തോമാശ്ലീഹായുടേയും തീക്കടുത്ത മാര്‍ ഇഗ്നാത്തിയോസിന്റേയും നാമത്തിലുമാണു സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

1958 ല്‍ സഭയില്‍ സമാധാനം സ്ഥാപിതമായപ്പോള്‍‍ കൊച്ചി ഭദ്രാസനത്തിന്റെ പൌലൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത തന്റെ ഭദ്രാസനത്തില് ഉള്പ്പെട്ട ഈ പള്ളിയുടേയും ഭരണം ഏറ്റെടുത്തു. ഈ പള്ളിയിലെ പട്ടക്കാരായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ചെറുവത്തൂര്‍ മാത്തുകത്തനാരേയും പുലിക്കോട്ടില്‍ ജോസഫ് കത്തനാരേയും ആര്ത്താറ്റ് കുന്നംകുളം പള്ളികളിലെ പട്ടക്കാരോടൊപ്പം ചേര്‍ക്കുകയും ചെയ്തു. 1962 ല്‍ മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ അടിയന്തിരനടത്തിപ്പിനു ഈ പള്ളിയില്‍ എഴുന്നെള്ളി താമസിച്ചിരുന്ന പൌലൂസ് മോറാന്‍ മാര്‍ ‍ബാസ്സേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതിയന് ബാവയുടെ പ്രധാനകാര്മ്മികത്വത്തില്‍ പള്ളിയുടെ നാമത്തിലുള്ള കുരിശുംതൊട്ടി സ്ഥിതിചെയ്യുന്നു.

പള്ളിയുടെ സ്ഥാപനപ്പെരുന്നാള്‍ ഒക്ടോബര്‍ 9നും കൂടാതെ കബറടങ്ങിയിരിക്കുന്ന പ. പിതാക്കന്മാരുടെ ഓര്മ്മയും ഇവിടെ കൊണ്ടാടുന്നു.

 
View Image Gallery
 

Major Festivals


© Copy Right 2008. All Rights Reserved.