return to back

St.Thomas Orthodox Syrian Church, Kunnamkulam (Puthen Palli)

സെന്റ് തോമസ് പുത്തുന്‍ പള്ളി

പഴയ സിമ്മനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ‍ദീവന്നാസിയോസ് തിരുമേനിയോടുള്ള ഭക്തി സൂചകമായ പഴയപള്ളിയില്‍ ഒരു സ്മാരക കബര് സ്ഥാപിക്കുകയും വൃശ്ചികം 12 നു അദ്ദേഹത്തിന്റെ ശ്രാദ്ധം കെങ്കേമമായി നടത്തിവരികയും ചെയ്തിരുന്നു. എന്നാല്‍ 1846 ല്‍ അന്ത്യോഖ്യായില്‍ നിന്നും വന്ന മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ കബറിടം കാണുകയും ചെയ്തു. കബറിടത്തിനു മുമ്പില്‍ ജനങ്ങള്‍ കുമ്പിടുകയും മദ്ധ്യസ്ഥതയ്ക്കായി അപേക്ഷിക്കുകയും ചെയ്യന്നതു കണ്ടപ്പോള് കോപം വന്ന ശീമക്കാരന്‍ മെത്രാന് കബറിടം ചവിട്ടി തകര്ത്തു. ചിന്നഭിന്നമാക്കിയ കബറിടത്തിന്റെ ഭാഗങ്ങള്‍ കബറിടം പണിയുന്നതിനു ഉത്സാഹിച്ചവരുടെ വീടുകളുടെ വാതിലുകളിന്മേല്‍ ചാരിവെക്കുവാന്‍ അദ്ദേഹം ചട്ടംകെട്ടി. ഇതെല്ലാം കണ്ടു വിഷമിച്ച ജനങ്ങള്‍ ഒരു യോഗം കൂടി. യോഗ തീരുമാനമനുസരിച്ചു കബറിന്റെ അവശിഷ്ടങ്ങള് എല്ലാം ശേഖരിച്ചു പഴയപള്ളിയുടെ ത്രോണോസിന്മേല്‍ ഒരു കുദ്ശ്കുദിശിന് പണികഴിപ്പിച്ചു. കബറിന്മേല് ഉണ്ടായിരുന്ന കുരിശ് ഒരു പള്ളി പുതുതായി പണിയിച്ചു അതില് മാത്രമേ സ്ഥാപിക്കുകയുള്ളൂ എന്നു ശപഥം ചെയ്തു. അതുവരെ അതു താഴെ വെക്കാതെ ഓരോരുത്തരായി വഹിച്ചുകൊണ്ടു നടക്കുകയും രാത്രികാലങ്ങളില് അവരവരുടെ നെഞ്ചില് കെട്ടി ഉറങ്ങുകയും ചെയ്തു എന്നാണ് പഴമൊഴി. ഇപ്രകാരം കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഏഴുപേര് ചേര്ന്നു (ഇവരെ കസേരക്കാര് എന്നു വിളിക്കുന്നു) 1027 വൃശ്ചികം 5ന് കിഴക്കെ അങ്ങാടിയുടെ കിഴക്കെ അറ്റത്തു കൈതക്കായി നിലം എന്നു അറിയപ്പെട്ടിരുന്ന നെ‍ല്പ്പാടം ചെറുവത്തൂര്‍ ചാക്കു ഇട്ടിക്കുരു എന്ന വ്യക്തിയില് നിന്നു തീറുവാങ്ങി. 1027 വൃശ്ചികം 12-ന് (1851 നവംബര്‍ 25) പുലിക്കോട്ടില് ജോസഫ് കത്താനാരും പനക്കല് കാക്കു മല്പാനും കൂടി മാര്ത്തോമശ്ലീഹായുടെ നാമത്തില് പള്ളിക്കു കല്ലിടുകയും മുന്പറഞ്ഞ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. 1852 നവംബര്‍ 25 നു പുലിക്കോട്ടില് ജോസഫ് കത്തനാര്‍ താല്ക്കാലിക കൂദാശ നടത്തി വി. കുര്ബാന അനുഷ്ഠിച്ചു. 1945 മെയ് 12 നു പ. കാതോലിക്ക ബാവ മോരാന്‍ മാര്‍ ബാസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ ഗ്രീഗോറിയോസ് (പാമ്പാടി തിരുമേനി) തിരുമേനിയുടെ സഹകാര്മ്മികത്വത്തില്‍ പള്ളിയുടെ കൂദാശ നിര് വ്വഹിച്ചു. വടക്കന് ഇടവകകളുടെ ശെമ്മാശന്മാരെ പനക്കല്‍ യാക്കോബ് മല്പാന്‍ സുറിയാനി പഠിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. 1972, 28 നു പ. കാതോലിക്കാ ബാവ മോറാന്‍ ‍മാര്‍ ബാസ്സേലിയോസ് ഔഗേന്‍ പ്രഥമന് തിരുമനസ്സില് നിന്നും പഴയ സിമ്മനാരി സ്ഥാപകന് പുലിക്കോട്ടില് ജോസഫ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഭൌതികാവശിഷ്ടം- ഏറ്റുവാങ്ങി അതു പള്ളിക്കകത്തു വടക്കു വശത്തായി ഒരു കബര് പണിതു അതില്‍ സ്ഥാപിച്ചു. അങ്ങനെ പഴയപള്ളിയില്‍ ശീമക്കാരന്‍ മെത്രാന്‍ ചവിട്ടിയെറിഞ്ഞ കബര്‍ ഈപള്ളിയില്‍ പുനഃസ്ഥാപിച്ചു. അന്നു ശീമക്കാരന് മെത്രാന്റെ ചവിട്ടേറ്റു വിണ്ടുപൊളിഞ്ഞ ആ കുരിശ് ഇന്നും അതുപോലെ തന്നെ ഈ കബറില് കാണാവുന്നതാണ്.

വൃശ്ചികം 12 നു (നവംബര്‍ 25) പഴയ സിമ്മനാരി സ്ഥാപകന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഓര്മ്മ ദിവസം പ്രധാനപെരുന്നാളില്‍ ആഘോഷിച്ചുവരുന്നു. പന്ത്രാണ്ടാന്തി പെരുന്നാളെന്ന പേരില്‍ പ്രസിദ്ധമായ ഈ പെരുന്നാളിനെ കുന്നംകുളത്തിന്റെ ദേശീയ ഉത്സവമായി കരുതിയിരുന്നു. പെരുന്നാള് ദിവസം കുന്നംകുളത്തെ മാത്രമല്ല വിദൂരസ്ഥലങ്ങളി‍ല്‍ നിന്നുപോലും ജനങ്ങള്‍ ഇവിടെ ഒഴുകിയെത്തിയിരുന്നു. ഇന്ന അതിന്റ പ്രൌഢിക്ക് അല്പം മങ്ങലേറ്റിരിക്കുന്നു. സെപ്തംബര് 14ന് സ്ലീബായുടെ പെരുന്നാളും ഇവിടെ ആഘോഷിച്ചു വരുന്നു.

 
View Image Gallery
 

Major Festivals


© Copy Right 2008. All Rights Reserved.