return to back

St.Marys Orthodox Syrian Cathedral, Arthat

സെന്റ് മേരീസ് കത്തീഡ്രല്, ആര്ത്താറ്റ് (ആര്ത്താറ്റ് വലിയ പള്ളി)
നിരവധി ചരിത്രമുഹൂര്ത്തത്തിനു സാക്ഷ്യം വഹിച്ച അതിപുരാതന ദേവാലയം. ഈ ദേവാലയത്തിന്റെ ചരിത്രം വിവരിക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. പലതിന്റേയും ചരിത്രങ്ങള്‍ കൂടിച്ചേരുമ്പോള്‍ മാത്രമേ ആര്ത്താറ്റ് പള്ളിയുടെ ചരിത്രം പൂര്ണമാകുന്നുള്ളൂ. വിസ്താര ഭയത്താല്‍ പല സംഭവങ്ങളും കുറച്ചു വാചകത്തില്‍ ഒതുക്കിയിരിക്കുന്നു. എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വിശദമായ രൂപം മറ്റ് തലക്കെട്ടുകളില്‍ കാണാന്‍ കഴിയും. അതിനാല്‍ ഇതില്‍ ഉള്പ്പെടുത്തിയിരിക്കുന്ന മറ്റ് ചരിത്രങ്ങളും, പ്രത്യേകിച്ച് മഹാഇടവക എന്നതുകൂടി ചേര്ത്ത് വായിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.
ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ഉത്ഭവസ്ഥാനമായ കുന്നംകുളം ചാട്ടുകുളങ്ങര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചാട്ടുകളങ്ങര പള്ളിയെന്ന് അറിയപ്പെട്ടിരുന്ന പിശുദ്ധ ദൈവമാതാവിന്റെ നാമത്തില് സ്ഥാപിച്ചിട്ടുള്ള അതിപുരാതനമായ ആര്ത്താറ്റ് പള്ളി ഒന്നാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ആദ്യമായി ഭാരതത്തിന്റെ അപ്പോസ്തോലനായ മാര്ത്തോമശ്ലീഹായില്‍ സ്ഥാപിക്കപ്പെട്ടു. (എന്നാല്‍ ചാവക്കാടിനടുത്ത് പാലയൂരില്‍ വി. കുരിയാക്കോസ് സഹദായുടെ നാമത്തിലുള്ള ഇന്ന് കാണുന്ന പള്ളിയാണ് മാര്ത്തോമശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ടതെന്നും അവിടെയുള്ള കുളത്തില്‍ ബ്രാഹ്മണരെ വെള്ളം മേല്പ്പോട്ടെറിഞ്ഞ് അത്ഭുതം കാണിച്ച് അവരെ ക്രിസ്ത്യാനികളാക്കി എന്നുള്ള അബദ്ധപ്രചാരണം നടത്തി ആയത് സ്ഥാപിച്ചെടുക്കാനുള്ള വളരെ സംഘടിതമായ ശ്രമം നാളുകളായി നടന്നുവരികയാണ്. കൂടുതല്‍ വിവരങ്ങള്ക്ക് –മഹായിടവക- എന്നത് കാണുക.)
മാര്ത്തോമശ്ലീഹാ ആദ്യമായി കടന്നുവന്നത് ഇവിടെ കുടിയേറിപ്പാര്ത്തിരുന്ന യഹൂദരുടെ ഇടയിലേക്കാണ്. ജൂതകുന്ന് എന്ന് വിളിച്ചിരുന്ന ആര്ത്താറ്റ് കുന്നില്‍ ഉണ്ടായിരുന്ന സിനഗോഗ് ദേവാലയമാക്കി മാറ്റുകയും ചെയ്തു. അതാണ് ഇന്ന് കാണുന്ന ആര്ത്താറ്റ് പള്ളിയുടെ ആദ്യരൂപം.
1789 ല്  മൈസൂര് പുലിയെന്ന് വിളിച്ചിരുന്ന ടിപ്പുസുല്ത്താന്റെ പടയോട്ടകാലത്ത് ഓലമെഞ്ഞ ഈ പള്ളി തീവെച്ചു നശിപ്പിക്കപ്പെട്ടു. അതിനെ എതിര്ത്ത 19 നസ്രാണി വീരന്മാരേയും വി. മദ്ബഹായില്‍ വച്ച് ഒരു വൈദീകനേയും വധിച്ചു. പിന്നീട് അദ്ദേഹം മരിച്ചുവീണ ഭാഗം ഒഴിവാക്കി വി. മദ്ബഹാ ക്രമീകരിച്ചു. പടയോട്ടത്തെ തുടര്ന്ന് ജനങ്ങള് പഴഞ്ഞി, അങ്കമാലി, പള്ളുരുത്തി, ഇടപ്പള്ളി, കണ്ടനാട്, തൃപ്പൂണിത്തറ എന്നീ സ്ഥലങ്ങളില്‍ കുടിയേറിപ്പാര്ത്തു. ആര്ത്താറ്റ് ദേശത്ത് നിന്നും ക്രിസ്ത്യാനികള്‍ മാറി താമസിക്കാന്‍ ഉണ്ടായ മറ്റൊരു കാരണത്തെക്കുറിച്ച് പുലിക്കോട്ടില്‍ രണ്ടാം തിരുമേനി അദ്ദേഹത്തിന്റെ നിത്യാരാധനാ പുസ്തകത്തില്‍ ഇപ്രകാരം പറയപ്പെടുന്നു.
ആര്ത്താറ്റ് പള്ളിക്ക് സമീപം ഒരു കമ്പോളമുണ്ടായിരുന്നു. ഈ കമ്പോളത്തില്‍ 150 വീട്ടുകാരോളം ഉണ്ടായിരുന്നു. എന്ന് മാത്രമല്ല വീട്ടുകാര്‍ നല്ല കച്ചോടക്കാരും ആയിരുന്നു. ഇങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു ബ്രാഹ്മണര്‍ കടവ് ഇറങ്ങി ശൌച്യം ചെയ്യുവാനായി കോണകവും പൊക്കിപ്പിടിച്ച് അങ്ങാടി നടയില്‍ കൂടി കടന്നു പോകുന്നതിനെ കണ്ടപ്പോള്‍ സ്ത്രീകള്‍ ഒക്കെയും വീട്ടിലേക്ക് കയറിപോകുയും വടക്കന്റെ വീട്ടിലെ ഒരു സ്ത്രീ നെല്ലു ചിക്കിക്കൊണ്ട് നില്ക്കുന്ന സമയം ഈ വിഡ്ഢിവേഷത്തോടെ ബ്രാഹ്മണര്‍ പോകുന്നതിനെ കണ്ടപ്പോള്‍ കോപം ജ്വലിച്ച് അവരുടെ കയ്യിലിരുന്ന തോട്ടികൊണ്ട് രണ്ടിന്റെ പുറത്തും ഓരോ അടി അടിക്കുകയും അപ്പോള്‍ ബ്രാഹ്മണര്‍ കോപിച്ച് ടി. സ്ത്രീയെ അടിക്കുകയും അപ്പോള്‍ കമ്പോളക്കാര്‍ കൂട്ടമായികൂടി ബ്രാഹ്മണരെ അടിച്ചുകൊല്ലുകയും ആ കാലം കൊച്ചി രാജാവിന്റെ കാലാമായിരുന്നതുകൊണ്ട് ബ്രാഹ്മണരെ കൊന്നതുകൊണ്ട് കമ്പോളത്തില്‍ ഉള്ള എല്ലാവരേയും വെട്ടിക്കൊന്ന് പട്ടണം നശിപ്പിക്കാന്‍ കല്പന ഉണ്ടായതിനെ കേട്ടപ്പോള്‍ എല്ലാവരും ഭയന്ന് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് അങ്കമാലി മുതലായ സ്ഥലങ്ങളിലേക്കും മറ്റും ഓടി ഒളിച്ചതിനാല്‍ ആര്ത്താറ്റ് പട്ടണം തീരെ നശിച്ച് പോയതാകുന്നു.
ഈ രണ്ടു സംഭവങ്ങളും ഏകദേശം ഓരോ കാലങ്ങളില്‍ സംഭവിച്ചതാകാം. എന്തുതന്നെയായാലും കുറെ ആളുകള് ചിറളയം, മണക്കുളം എന്നീ തമ്പുരാന്മാരെ അഭയം പ്രാപിക്കുകയും അവിടെ കുരിശാകൃതിയില്‍ പട്ടണം നിര്മ്മിച്ച് താമസിക്കുകയും ചെയ്തു. അയിത്തം നിലനിന്നിരുന്ന അക്കാലത്ത് താഴ്ന്നജാതിക്കാരുടെ ഇടയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനായിരുന്നു അയിത്തശുദ്ധി വരുത്തുന്ന ക്രിസ്ത്യാനികളെ വഴിവക്കുകളില്‍ താമസിപ്പിച്ചതെന്ന് പഴമൊഴിയുണ്ട്. കുറെ ജനങ്ങള്‍ ബ്രിട്ടീഷ് ശീമ കോട്ടപ്പടി, പഴഞ്ഞി, പള്ളുരുത്തി, എടപ്പള്ളി, തൃപ്പൂണിത്തുറ, അങ്കമാലി എന്നീ സ്ഥലങ്ങളിലേക്കും രക്ഷപ്പെട്ടു. റോമക്കാരുടെ ആധിപത്യം മലങ്കര സഭയുടെമേല്‍ ഉണ്ടായ സമയത്ത് കുറച്ചുപേര്‍ റോ സഭയിലേക്ക് മാറിപ്പോവുകയും ചരിത്രപ്രസിദ്ധമായ കൂനന്കുരിശ് സത്യത്തിനേശേഷം സഭ രണ്ടാവുകയും വിശ്വാസം മാറിപ്പോയവര്‍ ആര്ത്താറ്റ് പള്ളിക്കുമേല്‍ അവകാശമുന്നയിക്കുകയും തന്മൂലം പള്ളി കുറെനാള് പൂട്ടിയിടേണ്ടതായും വന്നു. 1805 ല് കൊച്ചി മഹാരാജാവായിരുന്ന ശ്രീ. ശക്തന് തമ്പുരാന് സ്ഥലത്ത് എഴുന്നെള്ളിവന്ന് നറുക്കിടുകയും പള്ളി മലങ്കര സഭയ്ക്കും പള്ളിയുടെ കുരിശ് റോമന്‍ കത്തോലിക്കര്ക്ക് ലഭിക്കുകയും ചെയ്തു. ആ കുരിശ് പള്ളിയാണ് ഇന്ന് മാര്ത്തോമശ്ലീഹാ സ്ഥാപിച്ചത് എന്ന് തെറ്റിധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാലയൂര് പള്ളി.
പഴയ സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ദിവന്നാസിയോസ് തിരുമേനി റമ്പാനായിരുന്ന സമയത്താണ് പള്ളി പുതുക്കി പണിതത്. അദ്ദേഹത്തിന്റെ തച്ചുശാസ്ത്ര വൈദഗ്ദ്യം പള്ളിയില്‍ പ്രകടമാണ്. 1800 ഡിസംബര്‍ 9 ന് ബംഗാള്‍ ചാപ്ലേനും കല്ക്കത്തായില്‍ ഫോര്ട്ട് വില്യം കോളേജിലെ വൈസ് പ്രിന്സിപ്പാളും ആയിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനന്‍ ഈ പള്ളി സന്ദര്ശിക്കുകയും ഒരു സ്വര്ണമെഡല് –പത്താക്ക്- (6 രൂപ തൂക്കം ഘനവും ആറേമുക്കാല് ഇഞ്ച് ചുള്ളവുമുള്ളത്) സമ്മാനിക്കുകയുണ്ടായി. റോമാക്കാരന്‍ മെത്രാന്‍ മെനേസ്സിസ് റോമന്‍ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുന്നതിനായി കേരളത്തിലെത്തുകയും സന്ദര്ശനത്തിനിടയ്ക്ക് ഈ പള്ളിയിലേക്ക് വരികയും റോമന്‍ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുന്നത് ഒരു വൃഥാശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഇടവകക്കാര്‍ അദ്ദേഹത്തെ ആര്ത്ത് ആട്ടിയോടിച്ചു. അങ്ങനെ ആര്ത്ത് ആട്ടിവിട്ട പള്ളി ലോപിച്ച് ആര്ത്താറ്റ് പള്ളിയാവുകയും ആ ദേശത്തിന് ആ പേര് വരുകയും ചെയ്തു.
മഹാപരിശുദ്ധനായ പരുമല തിരുമേനി മലയാളവര്ഷം 1075 ചിങ്ങം 10ന് നാലര ഏക്കര്‍ വിസ്തീര്ണ്ണമുള്ള ശവക്കോട്ടയ്ക്ക് അടിസ്ഥാനമിട്ടു. മൃഗങ്ങളും മറ്റും കടക്കാതിരിക്കാനായി ആനപ്പുറംപോലെയാണ് ശവക്കോട്ട മതില്‍ നിര്മ്മിച്ചിരിക്കുന്നത്. മതില്‍ നിര്മ്മാണത്തിനു അക്ഷീണപ്രയത്നം ചെയ്തത് ശ്രീ. ചെമ്മണ്ണൂര്‍ ചേറുകുട്ടി അയ്പ്പുവാണ്. ഇതില്‍ ആദ്യം സംസ്കരിച്ചത് കണ്ടന്‍ കോര എന്നയാളുടെ മൃതശരീരമാണ്. അതിനുമുമ്പ് പള്ളിയുടെ വടക്കെ വശത്താണ് സംസ്കരിച്ചിരുന്നത്. അതിന്റെു തെളിവുകള്‍ ഇന്നും ഇവിടെ കാണാം.‍‍
മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്റെ കാതോലിക്കായുമായിരുന്ന കാലം ചെയ്ത പ. മോറാന്‍ മാര്‍‍ ബാസേലിയോസ് മാര്ത്തോ്മ മാത്യൂസ് പ്രഥമന്‍ കാതോലിക്ക ബാവ തിരുമനസ്സ് കൊണ്ട് ഈ പള്ളിയെ സിംഹാസനപള്ളിയായി (കത്തീഡ്രല്‍) ഉയര്ത്തു കയും ചെയ്തു. പ. സഭയുടെ നോമ്പുകാലങ്ങളില്‍ സ്ത്രീപുരുഷഭേദമന്യെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പള്ളിക്കെട്ടിടത്തില്‍ താമസിച്ച് നോമ്പ് അനുഷ്ഠിച്ച് വരുന്നു. ആര്ത്താ്റ്റ് പള്ളിയിലെ അന്നദാനം പ്രിസദ്ധമാണ്. എല്ലാ ഞായറാഴ്ചകളിലും പ്രത്യേകദിവസങ്ങളിലും വി. കുര്ബാനനയ്ക്ക് ശേഷം കഞ്ഞികൊടുക്കുന്ന പതിവ് നൂറ്റാണ്ടുകളായി മുടക്കം വരാതെ നടന്നുവരുന്നു. പണ്ടുകാലങ്ങളില്‍ വലിയ ചെമ്പുകളില്‍ കഞ്ഞിവെച്ച് ഒന്നോ രണ്ടോ വഞ്ചികളില്‍ പകര്ന്നു വെക്കും. കഞ്ഞിയും കറിയും നീളമുള്ള മരത്തടിയില്‍ ഉണ്ടാക്കിയ കുഴിയില്‍ പകര്ന്നാ ണ് കഴിച്ചിരുന്നത്. അപ്രകാരം ഒരു തവണ മുന്നൂറില്‍ അധികം ജനങ്ങള്ക്ക്  ഉപയോഗിക്കാനുള്ള മരത്തടി ഇവിടെ ഉണ്ടായിരുന്നു. ജനങ്ങള്‍ അധികമുള്ള ദിവസങ്ങളില്‍ നിലത്ത് കുഴിയുണ്ടാക്കി അതില്‍ വാഴയിലവെച്ചും കഞ്ഞി വിളമ്പാറുണ്ടായിരുന്നു. നോമ്പുകാലങ്ങളില്‍ മൂന്നാംമണി നമസ്കാരത്തിനുശേഷമുള്ള ഊട്ട് സദ്യ ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്.
ഈ പള്ളിയുടെ പ്രധാനപെരുന്നാള്‍ സെപ്തംപര്‍ എട്ടിനു വി. ദൈവമാതാവിന്റെി ജനനപെരുന്നാള്‍ ഭക്ത്യാദരപൂര്വ്വം  ആഘോഷിച്ച് വരുന്നു. പണ്ട് മൂന്നുചക്കരപ്പമാണ് നേര്ച്ച യായി നല്കിനയിരുന്നത്. ഇതില്‍ ഒരപ്പം ആര്ത്താചറ്റ് കമ്പോളക്കാരുടെ വകയായും ഒരപ്പം ആര്ത്താേറ്റ് പള്ളിയുടെ വടക്ക് താമസിക്കുന്നവരുടെ വകയായും ഒരപ്പം പഴഞ്ഞിപള്ളിക്കാരുടെ വകയായും പള്ളിയിലേക്ക് വഴിപാടായി നല്കിടയിരുന്നു. ആഘോഷമായിട്ടാണ് പഴഞ്ഞിപള്ളിയില്‍ നിന്നും ചക്കരപ്പം മാതൃഇടവകയായ ആര്ത്തായറ്റ് പള്ളിയിലേക്ക് കൊണ്ടുവന്നിരുന്നത്.
പ്രധാനപെരുന്നാള്‍ സെപ്തംബര്‍ എട്ടിന് ഉച്ചതിരിഞ്ഞ് പള്ളിയിലെ വിശുദ്ധകര്മ്മ ങ്ങള്‍ കഴിഞ്ഞ് അന്നദാനം തുടങ്ങി കഴിഞ്ഞാല്‍ ആര്ത്താ്റ്റ് തോട്ടപ്പുറത്ത് കുടുംബക്കാര്‍ വേല വേഷം കെട്ടി ആര്ത്താംറ്റ് പള്ളിയുടെ ശവക്കോട്ട മതിലിനു സമീപം വന്ന് നില്ക്കും . പള്ളിവികാരിയുടെ അനുമതിവാങ്ങി അവര്‍ പള്ളിയുടെ പടിപ്പുര മാളികയുടെ മുറ്റത്തെത്തി കളിയും തുള്ളലും കഴിഞ്ഞ് അവകാശം വാങ്ങും. ഒരു കൊട്ട ചോറും കറിയും വെളിച്ചെണ്ണയും ഒരു പണവുമാണ് അവകാശമായി കൊടുക്കുന്നത്. പണ്ട് ചക്കരപ്പമാണ് അവകാശമായി നല്കിംയിരുന്നത്. അവകാശം വാങ്ങി അവര്‍ പള്ളിയുടെ പുറകുവശത്തുള്ള തോട്ടപ്പുറത്ത് കുടുംബക്കാരുടെ തെക്കിട്ടിരി കളരിവാരമ്പലത്തില്പോിയി ഉത്സവം ആഘോഷിക്കുന്നു. പണ്ട് കാലത്ത് വീടുകളിലേക്കും മറ്റും കൊട്ട, മുറം എന്നിവ നിര്മ്മി ച്ചു നല്കിംയിരുന്ന പറയവര്ഗ്ഗ്ത്തിലുള്ളവര്കുംേക  വസ്ത്രം കഴുകുന്ന മണ്ണാന്‍ വര്ഗചത്തിലുള്ളവര്ക്കും  മറ്റും വിശേഷദിവസങ്ങളില്‍ അവകാശം നല്കു്ക എന്നൊരു പതിവ് ഉണ്ടായിരുന്നു. പള്ളിയിലേക്കാവശ്യമായ കൊട്ട, മുറം തുടങ്ങിയവ നിര്മ്മിണച്ച് നല്കി്യിരുന്നത് മേല്പമറഞ്ഞ കുടുംബക്കാരായിരുന്നു. അതിനാല്‍ പള്ളിയിലെ വിശേഷദിവസമായ സെപ്തംബര്‍ എട്ടിന് അവര്ക്ക്  അവകാശം നല്കു്ക എന്ന പതിവ് ഉണ്ടായിരുന്നു. കാലക്രമേണ മുളുകൊണ്ടുള്ള കൊട്ട, മുറ്റം എന്നിവയുടെ ഉപയോഗം കുറഞ്ഞെങ്കിലും മുന്പ തിവ് പോലെ അവകാശം നല്കികയിരുന്നു. അവര്‍ മണ്മിറഞ്ഞ് പോയെങ്കിലും അവരുടെ പിന്താലമുറക്കാര്‍ വേലക്കെട്ടി (അത് അവരുടെ പൂര്വ്വീ കരാണെന്നാണ് അവരുടെ വിശ്വാസം) അന്നേദിവസം അവകാശം വാങ്ങാന്‍ വരികയും തുടര്ന്ന്  പൂര്വ്വീ കരുടെ ശ്രാദ്ധം മേല്പ്പമറഞ്ഞ അമ്പലത്തില്‍ നടത്തുകയും ചെയ്യുന്നു.
ശവക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയുടെ പെരുന്നാള്‍ ഏപ്രില്‍ ഇരുപത്തിമൂന്നിന് വി. ഗീവര്ഗ്ഗീ സ് സഹദായുടെ ഓര്മ്ദിനത്തില്‍ ആഘോഷിച്ച് വരുന്നു. പടിഞ്ഞാറ് വശത്ത് പ. പാമ്പാടി കുരിയാക്കോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയാല്‍ സ്ഥാപിതമായ മാര്ത്തോ്മശ്ലീഹായുടെ നാമത്തിലുള്ള കുരിശുപള്ളിയുടെ പെരുന്നാള്‍ മാര്ത്തോ മശ്ലീഹയുടെ ദുക്റോനോ ദിനത്തില്‍ ആഘോഷിച്ച് വരുന്നു.

 
View Image Gallery
 

Major Festivals


© Copy Right 2008. All Rights Reserved.